Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ കുടുംബങ്ങളിലും കാൻസർ ഉൾപ്പെടെയുള്ള രോഗ പരിശോധന: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാൻസർ ഉൾപ്പെടെയുള്ള രോഗപരിശോധന നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആശാവർക്കർമാരെയും ആരോഗ്യപ്രവർത്തകരെയും ഇതിനായി നിയോഗിക്കും. സ്‌തനാർബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം സംവിധാനം ഈ വർഷം കൊല്ലം, തിരൂർ സർക്കാർ ആശുപത്രികളിൽ ആരംഭിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ആലപ്പുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങൾ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. കാൻസർ നേരത്തേ തിരിച്ചറിയാനായി റീജനൽ കാൻസർ സെന്റർ (ആർസിസി), മലബാർ കാൻസർ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കാൻസർ റജിസ്റ്റർ തയാറാക്കും. പ്രാഥമിക പരിശോധനാ സംവിധാനം എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതോടെ കാൻസർ ചികിത്സാ ചെലവു ഗണ്യമായി കുറയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു സിസേറിയൻ വർധിക്കുകയാണെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് ശരിവച്ച് ആരോഗ്യമന്ത്രി. സാധാരണ പ്രസവം നടക്കാൻ സാഹചര്യമുണ്ടെങ്കിൽ അതിനു മുൻതൂക്കം നൽകണമെന്നാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. റിസ്‌ക്‌ എടുക്കാൻ തയാറാകാതെ കൂടുതൽ പേരും സിസേറിയൻ തിരഞ്ഞെടുക്കുകയാണ്. സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ 66 ഡെലിവറി പോയിന്റുകളിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനും പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു.

related stories