Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപി വധക്കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടതു തീരാക്കളങ്കം: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ കണ്ണൂർ ജയിൽ സന്ദർശനത്തിനിടെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതു ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണു വിവാദമായ ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ പിണറായി ഈ പ്രതികളെ ജയിലിൽ സന്ദർശിച്ചിരുന്നു. സിപിഎമ്മിനും പിണറായി വിജയനും ടിപി കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി. പൊലീസ് ആളുമാറി ‍ചവിട്ടിക്കൊന്ന വരാപ്പുഴ ശ്രീജിത്തിന്റെ വീട്ടിൽ പോകാതിരിക്കാൻ വഴിമാറി സഞ്ചരിച്ച മുഖ്യമന്ത്രിയാണ് കണ്ണൂർ ജയിലിൽ വിവാദമായ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.

related stories