കൊച്ചി∙ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ നേമം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ, ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യ വിനീത ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനെത്തി.
ജിഎൻപിസിയെ അനുകരിച്ചു സമാന പേരിൽ മറ്റൊരു ഓപ്പൺ ഗ്രൂപ്പ് വന്നിട്ടുണ്ടെന്നും വിവിധ ബ്രാൻഡ് മദ്യങ്ങളുടെ പടങ്ങളും വിഡിയോകളും ഇടുന്ന ആ ഗ്രൂപ്പുമായി തനിക്കോ ഭർത്താവിനോ ബന്ധമില്ലെന്നും കാണിച്ചാണു ഹർജി.
താൻ ജിഎൻപിസിയുടെ അഡ്മിൻ അല്ലെന്നും അറസ്റ്റിനായി പൊലീസും എക്സൈസും വീട്ടിൽ കയറിയിറങ്ങുകയാണെന്നും ഹർജിക്കാരി വ്യക്തമാക്കി.