Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിലെ കുഴികൾ: നോട്ട് ബുക്കിൽ കുറിപ്പാക്കണമെന്ന് മന്ത്രി സുധാകരൻ

g-sudhakaran

തിരുവനന്തപുരം ∙ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു മുന്നോടിയായി പൊതുമരാമത്തു സെക്‌ഷൻ എൻജിനീയർമാർ കുഴികളുടെ വിശദാംശങ്ങൾ നോട്ട് ബുക്കിൽ രേഖപ്പെടുത്തണമെന്നു മന്ത്രി ജി.സുധാകരൻ. ഇതിനുവേണ്ടി എൻജിനീയർമാർ ഓരോ റോഡിലൂടെയും നിരന്തരം സഞ്ചരിക്കണം. കിഫ്ബി, റിക്ക് ( റോഡ് ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ്) എന്നിവ ഏറ്റെടുത്ത റോഡുകളുടെ നിർമാണം സാങ്കേതിക പ്രശ്നങ്ങളാൽ വൈകുന്നുണ്ട്. ഈ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കു മറ്റു ഫണ്ടുകൾ ഉപയോഗിക്കാറില്ല.

റോഡുകൾ തകർന്നതിനെക്കുറിച്ചു പരാതികൾ ഏറെയായതിനാ‍ൽ അറ്റകുറ്റപ്പണിക്കു മരാമത്തുവകുപ്പിന്റെ ഫണ്ട് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏതു പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് ആയാലും അതിലെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കേണ്ട ഉത്തരവാദിത്തം മരാമത്തുവകുപ്പിന്റ അതതു സെക്‌ഷനുകൾക്കാണ്. മഴയുള്ള ദിവസങ്ങളിൽ റോഡ് പണി നടത്തരുത്. നല്ല വെയിലുള്ള ദിവസങ്ങൾ നോക്കി റോഡിലെ ഈർപ്പം പൂർണമായി മാറിയെന്ന് ഉറപ്പാക്കിയ ശേഷം വളരെ വേഗം അറ്റകുറ്റപ്പണി ചെയ്യണം.

നല്ല യന്ത്രങ്ങളുള്ള, ആത്മാർഥതയുള്ള കരാറുകാരെ തിരഞ്ഞെടുക്കണം. നിർമാണത്തിലും കരാറുകാരെ തിരഞ്ഞെടുക്കുന്നതിലും ഗുരുതരമായ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെക്കുറിച്ചു പരിശോധന ഉണ്ടാകും. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ്് അധ്യക്ഷനായുള്ള വിദഗ്ധർ അടങ്ങിയ ടീം റോഡ് നിർമാണം പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

related stories