ജിഎൻപിസി: വിനീതയ്ക്ക് ജാമ്യം

കൊച്ചി ∙ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ (ജിഎൻപിസി) ഫെയ്സ് ബുക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫിസർ റജിസ്റ്റർ ചെയ്ത കേസിൽ ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യ വിനീതയ്ക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
മദ്യപാനം പ്രോൽസാഹിപ്പിച്ചെന്നും അനധികൃതമായി പരസ്യം ചെയ്തെന്നും ആരോപിച്ചുള്ള കേസിൽ രണ്ടാം പ്രതിയാണു ഹർജിക്കാരി. 18 ലക്ഷം അംഗങ്ങളും 36 അഡ്മിൻമാരുമുള്ള ഗ്രൂപ്പാണിത്.