ന്യൂഡൽഹി ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കു ക്രമവിരുദ്ധമായി പരോൾ അനുവദിക്കുകയും ജയിലുകളിൽ പ്രത്യേക പരിഗണന നൽകുകയും ചെയ്ത നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. പ്രതികൾക്കു ലഭിക്കുന്ന ഇളവുകൾ സിപിഎമ്മിന്റെ അറിവോടെയാണ്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽനിന്നു പിൻമാറാൻ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.