തിരുവനന്തപുരം∙ കാസർകോട് ഉപ്പളയിൽ സിപിഎം പ്രവർത്തകൻ അബ്ദുൽ സിദ്ദിഖിനെ ബിജെപി- ആർഎസ്‌എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം ബിജെപി - ആർഎസ്‌എസ് കൊലപ്പെടുത്തുന്ന 17-ാമത്തെ പ്രവർത്തകനാണ് അബ്‌ദുൽ സിദ്ദിഖ്. ഒരു ഭാഗത്ത് എസ്‌ഡിപിഐയും മറുഭാഗത്ത് ആർഎസ്‌എസും കൊലപാതകങ്ങൾ നടത്തി നാട്ടിൽ കലാപമുണ്ടാക്കാനാണു ശ്രമിക്കുന്നത്, പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു കോടിയേരി ആവശ്യപ്പെട്ടു.
Search in
Malayalam
/
English
/
Product