Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ–ഗുരുവായൂർ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

train-2

കൊച്ചി∙ അറ്റകുറ്റപ്പണി പൂർത്തിയായ തൃശൂർ–ഗുരുവായൂർ പാതയിൽ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ചെന്നൈ എഗ്മോർ–ഗുരുവായൂർ എക്സ്പ്രസാണ് ഇന്നലെ രാവിലെ ആദ്യം കടന്നു പോയത്. കൊല്ലം–ചെങ്കോട്ട പാതയിലെ അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയായിട്ടില്ല.

ഇന്നു രാവിലെ 4.45ന് പുറപ്പെടേണ്ട ഷൊർണൂർ–എറണാകുളം പാസഞ്ചർ, 8.20നുള്ള പാലക്കാട്–എറണാകുളം മെമു എന്നീ ട്രെയിനുകൾ റദ്ദാക്കി. ഇന്നലെ വൈകിട്ട് 4.50നു പുറപ്പെടേണ്ട ബെംഗളൂരു കൊച്ചുവേളി എക്സ്പ്രസ്, ഇന്ന് പുലർച്ചെ 12.30 നാണു ബെംഗളൂരുവിൽ നിന്നു സർവീസ് ആരംഭിച്ചത്.

related stories