കൊൽക്കത്ത ∙ ടാറ്റാ മെഡിക്കൽ സെന്റർ ഡയറക്ടറും മലയാളിയുമായ ഡോ. മാമ്മൻ ചാണ്ടി ഉൾപ്പെടെ 5 പേർക്കു ജാദവ്പുർ സർവകലാശാലയുടെ ഓണററി ഡിലിറ്റ് ബിരുദം. ബോക്സിങ് താരം മേരി കോം, സാമ്പത്തിക ശാസ്ത്രജ്ഞൻ കൗശിക് ബസു, ബാങ്കിങ് രംഗത്തെ ചന്ദ്രശേഖർ ഘോഷ്, മോളിക്കുലർ ബയോളജിസ്റ്റ് ദീപാങ്കർ ചാറ്റർജി എന്നിവരാണു മറ്റു പ്രമുഖർ. ഡിലിറ്റ് സ്വീകരിക്കുന്നതിനു ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ വിസമ്മതം അറിയിച്ചിരുന്നു.
ഡിസംബർ 24നു സർവകലാശാലാ ക്യാംപസിൽ പുരസ്കാരം നൽകും. 42 വർഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ സേവനം ചെയ്ത ഡോ. മാമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് 1986ൽ ആദ്യ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മല്ലപ്പള്ളി തേരടപ്പുഴ കുടുംബാംഗമാണ്.