Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപക മഴയ്ക്കു സാധ്യത; ഇടുക്കിയിൽ യെലോ അലർട്ട്

Rain-Cloud-Monsoon-Kerala

തിരുവനന്തപുരം / തൊടുപുഴ∙ കേരളത്തിൽ ഒന്നിനു രാവിലെ വരെ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം. ഇടുക്കി ഒഴികെ ജില്ലകളിൽ കനത്ത മഴ സാധ്യതാ മുന്നറിയിപ്പായ യെലോ അലർട്ട് പിൻവലിച്ചു. ഇടുക്കിയിൽ ഇന്നും നാളെയും യെലോ അലർട്ട് തുടരും. ടുക്കി ജില്ലയുടെ വിവിധഭാഗങ്ങളിൽ കനത്തമഴയും ഇടിമിന്നലും. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ ഒരു മണിക്കൂർ നീണ്ടു. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായി. അടിമാലി മേഖലയിൽ വൈകിട്ട് ശക്തമായ മഴയാണ് പെയ്തത്. മറയൂരിൽ നേരിയ മഴ ലഭിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386.92 അടിയായി ഉയർന്നു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. വ്യാഴാഴ്ച്ച രാവിലെ 2386.88 അടിയായിരുന്നു ജലനിരപ്പ്. സംഭരണയിൽ ഇപ്പോൾ 82 ശതമാനം വെള്ളമുണ്ട്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു 20 മില്ലീമീറ്റർ മഴ ലഭിച്ചു.