തൃശൂർ∙ വെള്ളി രാത്രി 11.14നു തൃശൂരിൽ അനുഭവപ്പെട്ട ഭൂചലനം ഭയക്കേണ്ടതില്ലെന്നു വിദഗ്ധർ. 2നും 2.5നുമിടയിലുള്ള തീവ്രതയാണ് ഇടുക്കി ഡാമിനു സമീപത്തെ ഭൂചലനമാപിനിയിൽ രേഖപ്പെടുത്തിയത്. തൃശൂർ ജില്ലയിലാണു പ്രഭവസ്ഥാനം. മൂന്നിൽ താഴെ തീവ്രതയുള്ള ചലനമായതിനാൽ തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ ഇതു റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലും പരിസരപ്രദേശങ്ങളിലും രണ്ടു സെക്കൻഡ് നീണ്ട ചലനം നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. മാർച്ചിലും 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തൃശൂരിൽ ഉണ്ടായിരുന്നു.
Advertisement