Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഹ്റു ട്രോഫി വള്ളംകളി നവംബർ 10 ന്

Nehru-Trophy-Vallamkali

ആലപ്പുഴ ∙ പ്രളയത്തെത്തുടർന്നു മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം നവംബർ 10 നു പുന്നമടക്കായലിൽ നടക്കും. സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയാകും. ഓഗസ്റ്റിൽ നിശ്ചയിച്ച മത്സരക്രമത്തിനു മാറ്റമില്ല. പുതിയ വള്ളങ്ങളുടെ റജിസ്ട്രേഷൻ ഉണ്ടാകില്ല. ജലോത്സവത്തിനു സംസ്ഥാന സർക്കാരിന്റെ ധനസഹായം ഉണ്ടാകില്ലെന്നും മന്ത്രി ടി.എം.തോമസ് ഐസക് അറിയിച്ചു. ആർഭാടം ഒഴിവാക്കി നടത്താനാണു നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ തീരുമാനം.

സ്പോൺസർമാരെ കണ്ടെത്തും. പരമാവധി ടിക്കറ്റ് വാങ്ങി കുട്ടനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മന്ത്രി അഭ്യർഥിച്ചു. പ്രളയാനന്തര കേരളം ടൂറിസത്തിനു സുരക്ഷിതമാണെന്ന സന്ദേശം നൽകുകയാണു പ്രധാന ലക്ഷ്യം. മുൻപ് ഓൺലൈനിലും നേരിട്ടും ടിക്കറ്റ് വാങ്ങിയവരിൽ തുക ആവശ്യപ്പെട്ടവർക്കു മടക്കി നൽകിയിട്ടുണ്ട്. ടിക്കറ്റ് കൈവശമുള്ളവർക്ക് അതുപയോഗിച്ചു കാണാം. ജലോത്സവം മാറ്റിവച്ചതോടെ നഷ്ടമുണ്ടായ ക്ലബ്ബുകളുടെ താൽപര്യപ്രകാരമാണു നടത്തുന്നത്. ഇതിനകം ഒരു കോടി രൂപ ചെലവഴിച്ചു. ടിക്കറ്റ് വിൽപനയിലൂടെ 50 ലക്ഷം രൂപ ലഭിച്ചാൽ നഷ്ടം ഒഴിവാക്കാം. കലക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു.