കൊച്ചി ∙ മലയാളത്തിന്റെ സുന്ദരിപ്പട്ടം പ്രതിഭ സായിക്ക്. വിബിത വിജയൻ രണ്ടാം സ്ഥാനവും ഹരിത നായർ മൂന്നാം സ്ഥാനവും നേടി.
അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരച്ച വേദിയിൽ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നെത്തിയ 22 മലയാളിപ്പെൺകുട്ടികളാണു മൽസരിച്ചത്. നാലു റൗണ്ടുകളിലായി പുലർച്ചെ രണ്ടു വരെ നീണ്ട മൽസരത്തിലൂടെയാണ് മിസ് കേരളയെ തിരഞ്ഞെടുത്തത്.
ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രീതി ഭല്ല, സിനിമാതാരം രാഹുൽ മാധവ്, സൈബി ജോസ് കിടങ്ങൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. ഇംപ്രസാരിയോ ആണ് മിസ് കേരള മൽസരസംഘാടകർ.