ആലപ്പുഴ∙ ശബരിമല സന്നിധാനത്തു പോകാൻ ശ്രമിച്ച രഹന ഫാത്തിമ സ്വന്തം ഇഷ്ടപ്രകാരമാണു യാത്ര നടത്തിയതെന്നും അതിൽ ഉത്തരവാദിത്തമില്ലെന്നും ബിഎസ്എൻഎൽ അറിയിച്ചു. എറണാകുളം എസ്എസ്എയിലെ ജീവനക്കാരിയാണു രഹന. യാത്ര വാർത്തയായതോടെ ബിഎസ്എൻഎല്ലിന്റെ സമൂഹ മാധ്യമ പേജുകളിൽ രഹനയെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് പോസ്റ്റുകൾ വരുന്നുണ്ട്.
രഹന ഫാത്തിമയുമായി ബന്ധമില്ല: സുരേന്ദ്രൻ
തൃശൂർ∙ രഹന ഫാത്തിമയുമായി ബന്ധമില്ലെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. രഹന പലതവണ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നു ചുംബന സമരത്തിൽ പങ്കാളിയായ രശ്മി ആർ. നായർ ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചിരുന്നു. സർക്കാരിന്റെ ഒത്താശയോടെ പൊലീസിന്റെ സഹായത്തോടെയാണു രഹന എത്തിയതെന്നു സുരേന്ദ്രൻ ആരോപിച്ചു.