ചെന്നൈ∙ വർഷങ്ങളായി നിലനിലനിൽക്കുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടരുതെന്നു ശബരിമല വിഷയത്തിൽ നടൻ രജനീകാന്തിന്റെ പ്രതികരണം.
എല്ലാ മേഖലയിലും ലിംഗസമത്വം വേണമെന്നതിൽ തർക്കമില്ല. സുപ്രീം കോടതി വിധി ബഹുമാനിക്കണം. എന്നാൽ എല്ലാ ക്ഷേത്രങ്ങളിലും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളുണ്ട്. ആചാരങ്ങളിൽ ഇടപെടരുതെന്നു തന്നെയാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.