കണ്ണൂർ ∙ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിയുമായി ടിപി കേസ് പ്രതി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഒരു മാസത്തെ പരോളിനു പുറത്തിറങ്ങിയ തലശ്ശേരി ചൊക്ലി സ്വദേശി മുഹമ്മദ് ഷാഫിയാണ് ബിജെപി പ്രവർത്തകരെ വെല്ലുവിളിക്കുന്ന പോസ്റ്റുകളുമായി രംഗത്തെത്തിയത്. ബിജെപി ശക്തികേന്ദ്രങ്ങളിലെത്തി സുഹൃത്തുക്കൾക്കൊപ്പം എടുത്ത ചിത്രം സഹിതമാണു പോസ്റ്റുകൾ. ഇതിനെല്ലാം പ്രകോപനപരമായ കമന്റുകളുമുണ്ട്.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തടവിനു ശിക്ഷിക്കപ്പെട്ടു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് ഷാഫി 22ന് ആണ് ഒരു മാസത്തെ പരോളിനു നാട്ടിലെത്തിയത്. നേരത്തേ പരോൾ സമയത്തു നടത്തിയ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ എ.എൻ.ഷംസീർ എംഎൽഎ പങ്കെടുത്തത് വിവാദമായിരുന്നു.