Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും വൈദ്യുതി നിയന്ത്രണം

Electricity

തിരുവനന്തപുരം ∙ സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിയന്ത്രണം. കൽക്കരി ക്ഷാമവും യന്ത്രത്തകരാറും മൂലം  കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും സ്വകാര്യ നിലയങ്ങളിൽ നിന്നും കേരളത്തിനു ലഭിക്കേണ്ട  വൈദ്യുതിയിൽ ഇന്നലെ 550 മെഗാവാട്ടിന്റെ കുറവുണ്ടായി.‍ തുടർന്നു വൈകിട്ട് 6 മുതൽ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. നില മെച്ചപ്പെട്ടില്ലെങ്കിൽ ഇന്നും നിയന്ത്രണം തുടരും.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കൂടുകയാണ്. കഴിഞ്ഞ ദിവസം പീക്ക് ലോഡ് സമയത്തെ ഉപയോഗം 3500 മെഗാവാട്ടിലേറെയായി. തിങ്കളാഴ്ച 200 മെഗാവാട്ടിന്റെ കമ്മിയുണ്ടായിരുന്നുവെങ്കിലും കാര്യമായ നിയന്ത്രണം വേണ്ടി വന്നില്ല. ഇന്നലെ ഇത് 550ൽ എത്തി. കൽക്കരി ക്ഷാമം തുടരുകയും വൈദ്യുതി ഉപയോഗം വീണ്ടും വർധിക്കുകയും ചെയ്താൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.