Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

55 മരുന്നുകൾക്കു കൂടി വില നിയന്ത്രണം; ആകെ 68 മരുന്നുകൾക്കു വിലമാറ്റം

medicine

കോട്ടയം ∙ പ്രമേഹത്തിനും രക്തസമ്മർദത്തിനും സ്ഥിരമായി ഉപയോഗിക്കുന്നവ അടക്കം 55  മരുന്നുകൾ കൂടി വില നിയന്ത്രണപ്പട്ടികയിലായി. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.  കൂടാതെ 10 മരുന്നുകളുടെ വില പുനഃക്രമീകരിക്കുകയും 3 നിയന്ത്രിത മരുന്നുകൂട്ടുകളുടെ പരമാവധി വിലയും നിശ്ചയിച്ചു. 68 മരുന്നുകളുടെ വിലയിലാണു ഇതുമൂലം മാറ്റമുണ്ടാവുക.

പ്രമേഹരോഗികൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ– ഗ്ലിമിപ്രൈഡ് ടാബ്‌ലറ്റ്, ആന്റിബയോട്ടിക്ക് അമോക്സിസിലിൻ – പൊട്ടാസ്യം ക്ലാവ്‌ലന്റ് ടാബ്, വേദന സംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോൾ – പാരസെറ്റാമോൾ ടാബ്, ഹൃദ്രോഗികൾക്കുള്ള റോസുവസ്‌റ്ററ്റിൻ– ആസ്പിരി‍ൻ– ക്ലോപിഡോഗ്രൽ ടാബ്, അറ്റോർവസ്റ്ററ്റിൻ – ക്ലോപിഡോഗ്രൽ ക്യാപ്സ്യൂൾ, പേശികളുടെ വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ഡൈക്ലോഫെനക്– മീഥൈൽ – മെത്തനോൾ ജെൽ തുടങ്ങിയവ കൂടാതെ എച്ച്ഐവി രോഗികൾക്കുള്ള മരുന്നുകളും വിലനിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ നിശ്ചയിച്ച വിലയിലും കൂടിയ നിരക്കിൽ വിൽക്കാൻ അനുമതിയില്ല. എന്നാൽ പ്രതിവർഷം മരുന്നുവിലയിൽ 10% വർധന വരുത്താം.

related stories