Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ തകർന്ന റോഡുകൾ നന്നാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി: ഐസക്

AC Road Flood

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു 1000 കോടി രൂപ അധികമായി അനുവദിക്കാൻ ഭരണാനുമതി നൽകിയതായി മന്ത്രി ടി.എം. തോമസ് ഐസക്. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി പദ്ധതിവിഹിതത്തിൽ ഭേദഗതിവരുത്തി റോഡ് നിർമാണത്തിനു തുക നീക്കിവച്ചവർക്കാണു തുക നൽകുക.

നവകേരളം കർമപദ്ധതി ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റോഡ് അറ്റകുറ്റപ്പണിക്കു കൂടുതൽ ഫണ്ട് ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കാകും മുൻഗണന. ഇതിന്റെ പട്ടിക തദ്ദേശവകുപ്പ് തയാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.