Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരകുളം ചന്ദ്രൻ അന്തരിച്ചു

karakulam-chandran1

തിരുവനന്തപുരം ∙ പ്രശസ്ത നാടക സംവിധായകനും നടനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്  രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.

സൂസൺ ചന്ദ്രനാണ് ഭാര്യ. മക്കൾ: നിധീഷ് ചന്ദ്രൻ (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കണ്ണൂർ), നിധിൻ ചന്ദ്രൻ (അസി. പ്രൊഡ്യൂസർ, മനോരമ ഓൺലൈൻ). മരുമകൾ: അലീന. മൃതദേഹം ഇന്ന് എട്ടിനു തൈക്കാട് ഭാരത് ഭവനിലും പത്തിനു കരകുളം യുപി സ്കൂളിലും പൊതുദർശനത്തിനു വയ്ക്കും. 12നു കരകുളം കലാഗ്രാമം റോഡ് ‘അജന്ത’യിൽ മരണാനന്തരചടങ്ങുകൾ നടക്കും.

ആറു പതിറ്റാണ്ടിനിടയിൽ കെപിഎസിയുടേതുൾപ്പെടെ അൻപതോളം നാടകങ്ങളിൽ അഭിനയിച്ചു. 118 നാടകങ്ങൾ സംവിധാനം ചെയ്തു. അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. സംസ്ഥാന നാടക അവാർഡ് നാലുതവണ (1997, 1998, 1999, 2000) ലഭിച്ചു. ഏറ്റവും മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡും (2008), മികച്ച സീരിയൽ നടനുള്ള സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരവും (2015), സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡും (2008) ലഭിച്ചിട്ടുണ്ട്. എൺപതിലേറെ സംസ്ഥാനതല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ബാലൻ എന്നിവർ അനുശോചിച്ചു.