കോട്ടയം ∙ നഗരത്തിൽ മന്ത്രി ജി.സുധാകരനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സിഎംഎസ് കോളജിലെ സെമിനാർ ഉദ്ഘാടനത്തിനു ശേഷം ടി ബിയിൽ വിശ്രമിച്ച് 3 മണിക്ക് പുറത്തിറങ്ങിയപ്പോൾ എംസി റോഡിൽ ഡിസിസി ഓഫിസിനു മുന്നിലെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് ലാൽകൃഷ്‌ണ, നിയോജക മണ്ഡലം പ്രസിഡന്റ് പി. ബിനുവിജയൻ, പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽരാജ് എന്നിവർ ചേർന്നു മന്ത്രി സഞ്ചരിച്ച വാഹനത്തിനു മുന്നിലേക്കു ഓടിയെത്തുകയായിരുന്നു. മന്ത്രിക്കു അകമ്പടി സേവിച്ച പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
Search in
Malayalam
/
English
/
Product