Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിള ഇൻഷുറൻസ് നെല്ലിന്റെ ഭാഗിക നഷ്ടം പൂർണ നഷ്ടമായി കണക്കാക്കും

Kuttanad-Paddy-Field

പാലക്കാട്∙ നെൽക്കൃഷി പകുതിയിലേറെ നശിച്ചാൽ പൂർണ നഷ്ടമായി കണക്കാക്കി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ നഷ്ട പരിഹാരം അനുവദിക്കാൻ സർക്കാർ തീരുമാനം. നെൽക്കൃഷി പൂർണമായി നശിച്ചാൽ മാത്രമായിരുന്നു നിലവിൽ നഷ്ട പരിഹാരം നൽകിയിരുന്നത്. 2018 ഏപ്രിൽ ഒന്നു മുതൽ ഉത്തരവിനു മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.

വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം, നഷ്ട പരിഹാരം എന്നിവ പുതുക്കി നിശ്ചയിച്ച ഉത്തരവിലാണു കൃഷിയുടെ ഭാഗിക നഷ്ടം കണക്കാക്കേണ്ടെന്നും പൂർണ നഷ്ടത്തിനു മാത്രം ഇൻഷുറൻസ് തുക നൽകിയാൽ മതിയെന്നും വ്യവസ്ഥയുണ്ടായിരുന്നത്. പ്രളയകാലത്തു നെൽക്കൃഷി നശിച്ച കർഷകർക്കു നഷ്ട പരിഹാരം ലഭിക്കുന്നതിന് ഇതു തിരിച്ചടിയായി. ഇതോടെയാണു വ്യവസ്ഥയിൽ മാറ്റം വരുത്തിയത്. 

വരൾച്ച, കീടബാധ എന്നിവ മൂലം കൃഷി നശിക്കുന്നവർക്കും പുതിയ ഉത്തരവ് ആശ്വാസമാകും. 45 ദിവസത്തിൽ താഴെ വളർച്ചയുള്ള നെല്ലിനു ഹെക്ടറിനു 15,000 രൂപയും കൂടുതൽ ദിവസം വളർന്നതിനു ഹെക്ടറിനു 35,000 രൂപയുമാണു നഷ്ടപരിഹാരം.