പാലക്കാട് ∙ വനിതാ മതിലിൽ പങ്കെടുക്കാത്ത ജീവനക്കാർക്കെതിരെ നടപടി ഉണ്ടാവില്ലെന്നു മന്ത്രി എ.കെ. ബാലൻ. മതിലിനു സർക്കാർ ആരെയും നിർബന്ധിക്കില്ല. മതിലിൽ 50 ലക്ഷം പേർ പങ്കെടുക്കും. 30 ലക്ഷം പേരെയാണു തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത്. കേരളത്തിന്റെ പുനർനിർമാണത്തിനു മലയാളികളുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം വൻ പിന്തുണയാണു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Search in
Malayalam
/
English
/
Product