കൊച്ചി ∙ വനിതാ മതിലിന്റെ പരസ്യത്തിനുവേണ്ടി സർക്കാർ പണം ചെലവാക്കിയിട്ടുണ്ടോ എന്നു ഹൈക്കോടതി ആരാഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ ഉപഹർജിയാണു കോടതി പരിഗണിക്കുന്നത്.
പ്രളയ ബാധിതർക്കുള്ള പദ്ധതികൾ സംബന്ധിച്ചു പരസ്യം നൽകാൻ കോടതി നിർദേശിച്ചപ്പോൾ സാമ്പത്തിക ശേഷിയില്ലെന്നാണു സർക്കാർ അറിയിച്ചതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വനിതാമതിലിനു സർക്കാർ പണം ചെലവിടുകയാണ്. ചെലവാക്കുന്ന പണം എത്രയെന്നോ, ചെലവ് ഏതു വകുപ്പിൽ നിന്നാണെന്നോ സർക്കാരിനു വിശദീകരിക്കാനാവുന്നില്ലെന്ന് ആരോപിച്ചാണ് ഉപഹർജി.