Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് വിപുലീകരിച്ചത് അറിയാതെ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങൾ

LDF

ന്യൂഡൽഹി ∙ 4 കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിക്കാനുള്ള തീരുമാനത്തെക്കുറിച്ചു വ്യക്തതയില്ലാതെ സിപിഎം, സിപിഐ ദേശീയ നേതൃത്വങ്ങൾ. ഐഎൻഎല്ലിനെ എൽഡിഎഫിൽ ഉൾപ്പെടുത്തിയതിൽ ഇരുനേതൃത്വങ്ങളും ആശങ്ക വ്യക്തമാക്കി. മുന്നണി വിപുലീകരിക്കുമെന്നല്ലാതെ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നില്ലെന്ന് സിപിഎം നേതാക്കൾ സൂചിപ്പിച്ചു.

വിപുലീകരണത്തെക്കുറിച്ച് ഒരുതരത്തിലുള്ള ധാരണയുമില്ലായിരുന്നുവെന്ന് സിപിഐ നേതാക്കൾ സൂചിപ്പിച്ചു. എന്നാൽ, എൽജെഡിയെ മുന്നണിയിൽ ഉൾപ്പെടുത്തിയേക്കുമെന്നു മാത്രം നേരത്തെ പറഞ്ഞിരുന്നുവെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനോട് ഏറെക്കാലമായി പാർട്ടിയിൽ കടുത്ത വിയോജിപ്പുണ്ടായിരുന്നുവെന്നും ഇപ്പോൾ സ്ഥിതി മാറിയത് എങ്ങനെയെന്നു വ്യക്തമല്ലെന്നും സിപിഎം നേതാക്കൾ പറഞ്ഞു.