കോഴിക്കോട് ∙ കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫിന്റെ കുറ്റസമ്മതം. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ | Koodathai Serial Murders | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫിന്റെ കുറ്റസമ്മതം. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ കീടനാശിനിയാണ് കലർത്തി നൽകിയത്.

അന്നമ്മയെ വധിക്കാൻ അതിനു മുൻപ് ഒരു തവണയും രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു. ഇന്നലെ തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടിൽ നിന്നു കണ്ടെടുത്ത ബ്രൗൺ നിറത്തിലുള്ള പൊടി സയനൈഡ് ആണെന്ന് പൊലീസിന് സംശയമുണ്ട്.

ADVERTISEMENT

രാസപരിശോധനയിലൂടെ ഇതു വ്യക്തമാകും. 2008ലാണ് ജോളിക്ക് ആദ്യമായി സയനൈഡ് നൽകിയതെന്നു അറസ്റ്റിലായ ദിവസം തന്നെ എം.എസ്.മാത്യു പൊലീസിനു മൊഴി നൽകിയിരുന്നു. ഇത് റോയിയുടെ പിതാവ് ടോം തോമസിനെ കൊലപ്പെടുത്താനാണ് ഉപയോഗിച്ചത്.

ഷാജുവിന്റെ മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചിരുന്നു. എന്നാൽ, ആൽഫൈനിനു സയനൈഡ് നൽകിയിരുന്നോ എന്ന് ഓർമയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി.

ADVERTISEMENT

മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി,  ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.

താമരശ്ശേരിയിലെ ദന്താശുപത്രിയുടെ വരാന്തയിൽ ജോളിയുടെ മടിയിൽ കുഴഞ്ഞുവീണാണു സിലി മരിച്ചത്. സമാനലക്ഷണങ്ങളുമായി മുൻപ് രണ്ടു തവണ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന സഹോദരൻ സിജോയുടെ മൊഴി ചൂണ്ടിക്കാട്ടിയപ്പോഴാണു രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമച്ചിരുന്ന കാര്യം ജോളി പൊലീസിനോടു പറ‍ഞ്ഞത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT