പുറത്തുവിട്ടാൽ ജീവനും ആപത്ത്, സാക്ഷികളെ സ്വാധീനിക്കാം; ജോളിയുടെ ജാമ്യം നിഷേധിച്ച കാരണങ്ങൾ
കൊച്ചി∙ കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നിൽ പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പ്. സ്വത്ത് കൈക്കലാക്കാനായി ആറു പേരെ കൊലപ്പെടുത്തി എന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്തും കസ്റ്റഡിയിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പുറത്തുവിട്ടാല്‍ ജീവന് ഭീഷണിയുണ്ടെന്നതും പരിഗണിച്ചാണ് കോടതി രണ്ടാം തവണയും ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്.

കൊച്ചി∙ കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നിൽ പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പ്. സ്വത്ത് കൈക്കലാക്കാനായി ആറു പേരെ കൊലപ്പെടുത്തി എന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്തും കസ്റ്റഡിയിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പുറത്തുവിട്ടാല്‍ ജീവന് ഭീഷണിയുണ്ടെന്നതും പരിഗണിച്ചാണ് കോടതി രണ്ടാം തവണയും ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട ഭൂരിഭാഗം സാക്ഷികൾ നാട്ടുകാരോ ബന്ധുക്കളോ ആണെന്നും ജോളിക്ക് ജാമ്യം ലഭിച്ചാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ കേസിലെ സാക്ഷി കൂടിയായ ബന്ധു ജോസ് ഹിലാരിയസിനോടു കോടതിയുടെ അനുമതി ഇല്ലാതെ ജോളി സംസാരിച്ചു എന്നാണ് ഇതിന് ഉദാഹരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദം ജാമ്യം നിഷേധിക്കാൻ കാരണമായി കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജോളി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ആത്മഹത്യക്ക് ശ്രമിച്ച കാര്യവും പ്രതിക്കെതിരെ സമൂഹത്തില്‍ വലിയതോതിൽ രോഷം നിലനിൽക്കുന്നതിനാൽ ജീവനു ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടും ജാമ്യം നിഷേധിക്കാൻ കാരണമായി കോടതി വ്യക്തമാക്കി. മാത്രമല്ല, ഹൈക്കോടതി ഒരു കേസിൽ അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജോളിക്കു ജാമ്യം നൽകുന്നതു നീതി അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. സ്വത്ത് തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള സമയത്ത് ഭർത്താവടക്കം കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി എന്ന കേസിലാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ജോളി ജോസഫ് 2019ൽ അറസ്റ്റിലാകുന്നത്. അതിനുശേഷം ജോളിക്ക് ജാമ്യം ലഭിച്ചിട്ടില്ല. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.