തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ വി.കെ. മധു ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു പാർട്ടി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ വി.കെ. മധു ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു പാർട്ടി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ വി.കെ. മധു ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു പാർട്ടി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ വി.കെ. മധു ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു പാർട്ടി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണു മധുവിന്റേത്. പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടികജാതി സംവരണവുമാണ്.

തിരുവനന്തപുരം കോർപറേഷൻ മേയറായിരുന്ന കെ.ശ്രീകുമാർ വീണ്ടും മത്സരരംഗത്തുണ്ട്. എന്നാൽ, മേയർ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. കൊല്ലം മേയറായിരുന്ന സിപിഎമ്മിന്റെ വി.രാജേന്ദ്ര ബാബു മത്സരിക്കുന്നില്ല, നിയമസഭ തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കും. ഒരുവർഷം മേയർ ആയിരുന്ന ഹണി ബെഞ്ചമിൻ (സിപിഐ) സിറ്റിങ് സീറ്റിൽ തന്നെ മത്സരിക്കും.

ADVERTISEMENT

രണ്ടര വർഷം വീതം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ ആയിരുന്ന സി.രാധാമണി (സിപിഎം), കെ.ജഗദമ്മ (സിപിഐ) എന്നിവർ മത്സരരംഗത്തില്ല. മുൻപും ജനപ്രതിനിധികളായതിനാലാണ് ഒഴിഞ്ഞത്. 

ആലപ്പുഴ ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ജി. വേണുഗോപാലിനെ ഇത്തവണ സിപിഎം പരിഗണിച്ചിട്ടില്ല. തുടർച്ചയായി 2 തവണ മത്സരിച്ചതിനാലാണ്.

കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് – ജോസ് കെ. മാണി വിഭാഗങ്ങളുടെ തർക്കത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരിക്കുന്നില്ല. 2015 ൽ മത്സരിച്ച കാഞ്ഞിരപ്പള്ളി ഇക്കുറി വനിതാ സംവരണമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയാകുമെന്നും അഭ്യൂഹമുണ്ട്.

കൊച്ചി മേയറായിരുന്ന കോൺഗ്രസിന്റെ സൗമിനി ജെയിൻ രംഗത്തില്ല. ഇല്ലെന്നു പാർട്ടിയെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റിനായി ശ്രമിച്ചേക്കും. ഇത്തവണ മേയർ സ്ഥാനം ജനറൽ വിഭാഗത്തിനാണ്.

ADVERTISEMENT

എറണാകുളം ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഡോളി കുര്യാക്കോസും മത്സരിക്കുന്നില്ല. അതേസമയം, ആദ്യ രണ്ടര വർഷം പ്രസിഡന്റായിരുന്ന ആശ സനൽ വീണ്ടും രംഗത്തുണ്ട്. അധ്യക്ഷ സ്ഥാനം ഇത്തവണ ജനറൽ വിഭാഗത്തിനാണ്.

തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ ഇക്കുറി മത്സരത്തിനില്ല. അജിത വിട്ടുനിൽക്കുകയാണെന്ന് നേരത്തേ അറിയിച്ചിരുന്നു. മേരി തോമസിന് സീറ്റ് ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ല. നിയമസഭാ സീറ്റ് ലഭിക്കുമെന്നും സൂചനയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്ക്ക് എതിരെ മേരി മത്സരിച്ചിരുന്നു.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിന്റെ കെ. ശാന്തകുമാരി രംഗത്തില്ല. 3 തവണ അംഗമായിരുന്നു. നിയമസഭയിലേക്കു പരിഗണിച്ചേക്കും.

കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും മത്സരരംഗത്തില്ല. കോർപറേഷനിലും ജില്ലാ പ‍ഞ്ചായത്തിലും ഇക്കുറി അധ്യക്ഷസ്ഥാനം വനിതാസംവരണമാണ്.

ADVERTISEMENT

കണ്ണൂർ കോർപറേഷനിൽ 5 വർഷത്തിനിടെ മേയർമാരായിരുന്ന ഇ.പി.ലത (സിപിഎം), സുമ ബാലകൃഷ്ണൻ (കോൺഗ്രസ്), സി.സീനത്ത് (മുസ്‌ലിം ലീഗ്) എന്നിവർ രംഗത്തില്ല. സുമ മത്സരിക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. 3 തവണ മത്സരിച്ചതിനാൽ സീനത്തും ഒഴിവായി. സിപിഎം ലിസ്റ്റിൽ ലതയുടെ പേരുണ്ടായിരുന്നില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷും (സിപിഎം) മത്സരിക്കുന്നില്ല. സുമേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെട്ടേക്കാം.

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്‍ലിം ലീഗിലെ എ.ജി.സി. ബഷീർ മത്സരിക്കുന്നില്ല. മൂന്നിലേറെ തവണ ജയിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനപ്രകാരമാണിത്. ഇക്കാര്യം ബഷീർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രചാരണത്തിനിടെ ചായകുടി വേണ്ട, കൈ കൊടുക്കേണ്ട

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുമ്പോൾ കോവിഡ് പോസിറ്റീവാകാതെ ശ്രദ്ധിക്കണമെന്നു സ്ഥാനാർഥികൾക്കു പാർട്ടികളുടെ നിർദേശം. വീടുകളിൽ പോയി വോട്ടർമാരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കണമെന്നും കൈ കൊടുക്കുന്നത് ഒഴിവാക്കണമെന്നും സ്വന്തം സ്ഥാനാർഥികളോടു കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ഥാനാർഥിക്ക് ഒപ്പം പോകുന്നവരും ജാഗ്രത പുലർത്തണം.

സ്ഥാനാർഥി ഉൾപ്പെടെ 3 പേർ പ്രചാരണത്തിനു പോയാൽ മതിയെന്നാണു സിപിഎം നിർദേശം. നോട്ടിസ്, ലഘുലേഖ എന്നിവ വിതരണം ചെയ്യുമ്പോൾ പ്രവർത്തകർ കയ്യുറ ഉപയോഗിക്കണമെന്ന നിർദേശവും സിപിഎം നൽകിയിട്ടുണ്ട്.

അകലം പാലിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുൻതൂക്കം നൽകിയാണു ബിജെപിയുടെ പ്രചാരണം. സ്ക്വാഡുകളിൽ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി. വീടു കയറിയുള്ള പ്രചാരണത്തിനിടെ ചായ കുടിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും പാർട്ടിഭേദമില്ലാതെ മിക്ക സ്ഥാനാർഥികളും ഒഴിവാക്കിക്കഴിഞ്ഞു.

English Summary: Local body election, Kerala