തിരുവനന്തപുരം, കൊച്ചി പൊലീസ് കമ്മിഷണർ: ഐജിക്ക് പകരം ഡിഐജി വരും
തിരുവനന്തപുരത്ത് ∙ തിരുവനന്തപുരത്തും കൊച്ചിയിലും ഐജി റാങ്കിലുള്ളവരെ മാറ്റി സിറ്റി പൊലീസ് കമ്മിഷണർമാരായി ഡിഐജി റാങ്കിലുള്ളവരെ നിയമിക്കും. അടുത്ത മാസം മുതൽ ഇതു നടപ്പാക്കിയേക്കും | Kerala Police | Malayalam News | Manorama Online

തിരുവനന്തപുരത്ത് ∙ തിരുവനന്തപുരത്തും കൊച്ചിയിലും ഐജി റാങ്കിലുള്ളവരെ മാറ്റി സിറ്റി പൊലീസ് കമ്മിഷണർമാരായി ഡിഐജി റാങ്കിലുള്ളവരെ നിയമിക്കും. അടുത്ത മാസം മുതൽ ഇതു നടപ്പാക്കിയേക്കും.
പൊലീസ് കമ്മിഷണർമാർക്കു മജിസ്റ്റീരിയൽ അധികാരമുള്ള മെട്രോപ്പൊലിറ്റൻ പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിച്ചതിന്റെ ഭാഗമായാണു കഴിഞ്ഞ വർഷം ജൂണിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഐജിയെ നിയമിച്ചത്. ഐജി റാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരെ കമ്മിഷണർമാരായി നിലനിർത്തുന്നതിൽ അർഥമില്ലെന്നും ഒഴിവാക്കുന്നതാണ് ഉചിതമെന്നുമാണ് ആഭ്യന്തര വകുപ്പിനു ലഭിച്ച റിപ്പോർട്ട്.
തലസ്ഥാനത്തും കൊച്ചിയിലും ഐജിമാരെ നിയമിച്ചതോടെ, റേഞ്ചുകളിൽ ഐജിമാർക്കു പകരം ഡിഐജിമാരെ നിയമിച്ചിരുന്നു. ഇതിന്റെ പേരിലും ഉദ്യോഗസ്ഥർക്കിടയിൽ ഭരണപരമായ പ്രശ്നങ്ങളുണ്ടായിരുന്നു.
2013 ജനുവരി 23നു ചേർന്ന യുഡിഎഫ് മന്ത്രിസഭയാണ് മെട്രോപ്പൊലിറ്റൻ നഗരങ്ങളിൽ കമ്മിഷണറേറ്റ് തീരുമാനിച്ചത്. കലക്ടർക്കുള്ള മജിസ്റ്റീരിയൽ അധികാരം ഐപിഎസ് ഓഫിസർമാർക്കും നൽകുന്നതിൽ തർക്കവും എതിർപ്പും ഉയർന്നതോടെ ഇതു ഫയലിലുറങ്ങി.
കഴിഞ്ഞ വർഷം ഇടതു സർക്കാർ ഇതു നടപ്പാക്കാനൊരുങ്ങിയപ്പോൾ സിപിഐയും ഐഎഎസ് ലോബിയും ശക്തമായി എതിർത്തു. ഇതു മറികടന്നു സർക്കാർ നടപ്പാക്കിയ പരിഷ്കാരമാണ് ഒന്നര വർഷത്തിനുള്ളിൽ ഒഴിവാക്കുന്നത്. കേരള പൊലീസിൽ നിലവിൽ 12 ഡിഐജിമാരാണുള്ളത്.