ആത്മകഥാ വിവാദം: ഇ.പി.ജയരാജന്റെ പരാതി എസ്പി അന്വേഷിക്കും; തുടക്കത്തിൽ കേസില്ല
തിരുവനന്തപുരം∙ സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താന്‍ പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണം നടത്തുന്നത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു. വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയരാജയന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന് പരാതിയില്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജന് പരാതിയില്‍ ആവശ്യപ്പെട്ടത്.
ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ഉടലെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്തു വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന് വയ്യാവേലിയാകുമെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളും ആത്മകഥയിലുണ്ടായിരുന്നു.