‘കേരളത്തിലെ മന്ത്രിമാർ മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണുന്നില്ല;വഖഫ് ഭേദഗതി ബില്‍ പാസായാൽ പ്രശ്നങ്ങൾ തീരും’
കൊച്ചി ∙ വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെയും കൊല്ലം രൂപതാ ബിഷപ് ഡോ. ആന്റണി മുല്ലശ്ശേരിയും. വഖഫ് ഭൂമി പ്രശ്നം ബാധിച്ച അഞ്ചോളം കുടുംബങ്ങളെ കേന്ദ്രമന്ത്രി നേരിൽക്കണ്ടു. പാർലമെന്റിൽ വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അവർ പറഞ്ഞു.

ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിലെവിടെയും വഖഫിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ശോഭ കരന്തലജെ പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിനെതിരെ കർണാടകയിലെ ബിജാപുരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ താൻ നാലു ദിവസം പങ്കെടുത്തിരുന്നു എന്നും അവർ പറഞ്ഞു.
സമരപ്പന്തലിലെത്തിയ ഡോ. ആന്റണി മുല്ലശ്ശേരി സമരം ചെയ്യുന്നവരുമായി സംസാരിക്കുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ തലശേരി രൂപതാ ബിഷപ് മാർ ജോസഫ് പാംബ്ലാനിയും സമരപ്പന്തലിലെത്തിയിരുന്നു.