തസ്തികയും ശമ്പളവും കൂടും; ജനസേവനം പഴയപടി തന്നെ
തദ്ദേശ സ്വയംഭരണ വകുപ്പിലെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്, നഗര– ഗ്രാമാസൂത്രണം എന്നീ 5 വകുപ്പുകളെ സംയോജിപ്പിച്ചു പൊതു സർവീസ് വരുമ്പോൾ മേൽത്തട്ടിൽ അധികമായി സൃഷ്ടിക്കപ്പെടുക 16 ജോയിന്റ് ഡയറക്ടർ (ജെഡി) തസ്തികകൾ. 77,000 മുതൽ 1.15 ലക്ഷം രൂപ എന്ന ശമ്പള..LSG common service Kerala, LSG common service Kerala news

തിരുവനന്തപുരം ∙ തദ്ദേശ സ്വയംഭരണ വകുപ്പിലെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്, നഗര– ഗ്രാമാസൂത്രണം എന്നീ 5 വകുപ്പുകളെ സംയോജിപ്പിച്ചു പൊതു സർവീസ് വരുമ്പോൾ മേൽത്തട്ടിൽ അധികമായി സൃഷ്ടിക്കപ്പെടുക 16 ജോയിന്റ് ഡയറക്ടർ (ജെഡി) തസ്തികകൾ. 77,000 മുതൽ 1.15 ലക്ഷം രൂപ എന്ന ശമ്പള സ്കെയിലെ ഈ തസ്തികകളിലൂടെ മാത്രം പ്രതിവർഷം സർക്കാരിന് ഉണ്ടാകുക കോടികളുടെ സാമ്പത്തികബാധ്യത. പൊതു സർവീസ് കൊണ്ടുവരാനുള്ള പ്രത്യേക ചട്ടങ്ങളുടെ കരട് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചുവെങ്കിലും താഴെത്തട്ടിൽ പൊതുജന സേവനം മെച്ചപ്പെടുത്താൻ എന്തൊക്കെ നടപടികളുണ്ടെന്ന കാര്യം പ്രത്യേകം പ്രതിപാദിക്കുന്നുമില്ല.
ഏകീകൃത വകുപ്പിൽ 14 ജില്ലകളിലായും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) പോലുള്ള സ്ഥാപനങ്ങളിലും പ്രിൻസിപ്പൽ ഡയറക്ടർ, റൂറൽ /അർബൻ ഡയറക്ടർ ഓഫിസുകളിലുമായി 16 ജെഡി തസ്തികകളെങ്കിലും സൃഷ്ടിക്കേണ്ടി വരും.പഞ്ചായത്ത് വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർമാരാണു (ഡിഡിപി) ജില്ലാതല മേധാവികൾ. ഏകീകരണം വഴി ഡിഡിപിക്കു ജില്ലാതലത്തിൽ മറ്റൊരു പ്രമോഷൻ തസ്തികയായ ജെഡി സൃഷ്ടിക്കപ്പെടും.
45,800– 89,000 സ്കെയിലുള്ള ഡിഡിപി ഇനി സ്ഥാനക്കയറ്റത്തിലൂടെ ജെഡി ആയി ഉയർന്ന ശമ്പളം വാങ്ങും. അടിസ്ഥാന ശമ്പളത്തിൽ മാത്രം 31,800 രൂപയുടെ വർധന. ഇത്തരത്തിൽ ഒരു ലക്ഷത്തോളം രൂപ ചെലവിൽ 15 ജോയിന്റ് ഡയറക്ടർ തസ്തികകൾ അധികമായി വരുന്നതിനു മാത്രം ഒരു വർഷം 1.80 കോടി രൂപ സർക്കാർ ചെലവഴിക്കണം.
ഏകീകരിക്കുന്ന വകുപ്പുകളിലെ മേൽത്തട്ടിലുള്ള നിലവിലെ പല തസ്തികകളിലും പുതിയ തസ്തികയ്ക്ക് അനുസൃതമായി ഏറ്റവും ഉയർന്ന ശമ്പള സ്കെയിലും ഭാവിയിൽ നൽകേണ്ടി വരും. ഉദാഹരണത്തിന് ഗ്രേഡ് –3 മുനിസിപ്പാലിറ്റി സെക്രട്ടറി ഏകീകൃത വകുപ്പിൽ സീനിയർ സെക്രട്ടറി (എൽഎസ്ജിഡി) ആകുമ്പോൾ നിലവിലെ 39,500– 83,000 രൂപ എന്ന ശമ്പള സ്കെയിൽ 40,500–83,000 ആയി പരിഷ്കരിക്കേണ്ടി വരും.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെ (സ്കെയിൽ 45,000–89,000) ഏകീകൃത വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ ആക്കുമ്പോൾ 68,700–1,10,400 എന്ന തോതിൽ ശമ്പളം ഉയർത്തേണ്ടി വരും. മേൽത്തട്ടിൽ ശമ്പളം ഉയരുമ്പോൾ താഴെത്തട്ടിലെ പഞ്ചായത്ത് ജീവനക്കാർ ശമ്പള പരിഷ്കരണത്തിനായി ആവശ്യം ഉയർത്തുകയും ചെയ്യും.
Content Highlights: LSG common service Kerala