തിരുവനന്തപുരം ∙ ജീവനക്കാർക്കു ശമ്പളം നൽകാൻ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തമായി പണം കണ്ടെത്തണമെന്ന ധനവകുപ്പിന്റെ ഉത്തരവു പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ ഇരുനൂറോളം സ്ഥാപനങ്ങളിലെ ജീവനക്കാർ ആശങ്കയിൽ.

തിരുവനന്തപുരം ∙ ജീവനക്കാർക്കു ശമ്പളം നൽകാൻ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തമായി പണം കണ്ടെത്തണമെന്ന ധനവകുപ്പിന്റെ ഉത്തരവു പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ ഇരുനൂറോളം സ്ഥാപനങ്ങളിലെ ജീവനക്കാർ ആശങ്കയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയാത്ത സ്ഥാപനങ്ങളാണ് ഇവയിൽ പലതും. സർക്കാർ നൽകുന്ന പ്ലാൻ ഫണ്ട് വകമാറ്റിയും നോൺ പ്ലാൻ ഫണ്ടെടുത്തുമാണു പല സ്ഥാപനങ്ങളും ജീവനക്കാർക്കു ശമ്പളം നൽകുന്നത്. 

ADVERTISEMENT

സർക്കാരിനു കീഴിൽ ഇരുനൂറോളം ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുണ്ടെങ്കിലും 26 സ്ഥാപനങ്ങളിൽ മാത്രമാണ് ശമ്പള പരിഷ്കരണ കമ്മിഷൻ ശമ്പളവും പെൻഷനും പരിഷ്കരിച്ചിട്ടുള്ളത്. ബാക്കി സ്ഥാപനങ്ങളെല്ലാം സ്വന്തം നിലയ്ക്കു നിയമനം നടത്തുകയും ശമ്പളം നിശ്ചയിക്കുകയുമാണു ചെയ്യുന്നത്.

ചിലവ ഫയൽ ബന്ധപ്പെട്ട വകുപ്പിലേക്കും ധനവകുപ്പിലേക്കും അയച്ച് അനുമതി വാങ്ങുന്നുണ്ട്. അതു ചെയ്യാത്ത സ്ഥാപനങ്ങളും ഒട്ടേറെയാണ്. ബജറ്റിൽ ഓരോ വർഷവും അനുവദിക്കുന്ന തുക കൊണ്ടാണു മിക്ക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

ADVERTISEMENT

വരുമാനം ഉറപ്പാക്കുന്നതിനായി ചില സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി പണം കണ്ടെത്തുന്നുണ്ടെങ്കിലും എല്ലാവർക്കും അതിനു കഴിയാറില്ല. സാംസ്കാരിക വകുപ്പിനു കീഴിൽ മാത്രം 27 സ്ഥാപനങ്ങളുണ്ട്.  ചില സ്ഥാപനങ്ങൾ‌ സ്വന്തം നിലയ്ക്കു ശമ്പള പരിഷ്കരണം പോലും നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് സർക്കുലർ ഇറക്കിയത്.

എന്നാൽ, ഇത്തരം സ്ഥാപനങ്ങൾ സ്വയം വരുമാനമുണ്ടാക്കണമെന്ന നിർദേശം തിരിച്ചടി സൃഷ്ടിക്കുമെന്നാണു ജീവനക്കാരുടെ പരാതി. സ്പോർട്സ് കൗൺസിൽ അടക്കം പല സ്ഥാപനങ്ങളിലും ഇപ്പോൾ തന്നെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. പലരും പദ്ധതി വിഹിതം 50% വെട്ടിക്കുറയ്ക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇത് ഇപ്പോൾ കിട്ടുന്ന സർക്കാർ സഹായം പോലും പകുതിയാക്കും.

ADVERTISEMENT

ഉത്തരവ് വിവാദമാകുമ്പോൾ പിൻവലിക്കൽ പതിവ്

ഉത്തരവിറക്കുകയും വിവാദമാകുമ്പോൾ പിൻവലിക്കുകയും ചെയ്യുന്നത് അടുത്തിടെ ധനവകുപ്പ് പതിവാക്കിയിട്ടുണ്ട്. ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ സർക്കുലറും പ്രതിഷേധങ്ങൾക്കു കാരണമായ സ്ഥിതിക്കു പിൻ‌വലിക്കുമെന്നാണു പലരുടെയും പ്രതീക്ഷ. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകളും മറ്റാനുകൂല്യങ്ങളും മേലുദ്യോഗസ്ഥർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഉത്തരവിന് അധികം ആയുസ്സുണ്ടായില്ല.

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള കുടുംബ പെൻഷനു വരുമാന പരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവും പ്രതിഷേധം വിളിച്ചു വരുത്തി. ഇൗ തീരുമാനം പുനഃപരിശോധിച്ചു വരികയാണെന്നും ധനമന്ത്രി പിന്നീടു നിയമസഭയിൽ വ്യക്തമാക്കി. മരവിപ്പിക്കൽ ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നാണു സൂചന.

വരുമാനം ശമ്പളത്തിന് തികയില്ലെന്ന് അക്കാദമികൾ

തൃശൂർ ∙ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ സർക്കാരിന്റെ ബാധ്യതയല്ല എന്ന പുതിയ സർക്കുലറിന്റെ ആശങ്കയിലാണ് ജില്ലയിലെ സാംസ്കാരിക സ്ഥാപനങ്ങൾ. എന്നാൽ, ‘ഗ്രാന്റ് ഇൻ എയ്ഡ്– സാലറി’ എന്ന ശീർഷകത്തിൽ അനുവദിക്കുന്ന തുക ശമ്പളത്തിന് ഉപയോഗിക്കാമെന്നാണു സർക്കുലറിൽ പറഞ്ഞിരിക്കുന്നത് എന്നതിനാൽ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ വിശദീകരിക്കുന്നത്.

കേരള കലാമണ്ഡലത്തിൽ ഇരുന്നൂറോളം സ്ഥിരം ജീവനക്കാരുണ്ട്. വിദ്യാർഥികൾ സ്റ്റൈപ്പന്റോടെ പരിശീലനം നേടുന്നവരായതിനാൽ ഫീസിനത്തിൽ വരുമാനമില്ല.  ശമ്പളത്തിനു സർക്കാരിന്റെ ഗ്രാന്റ് കിട്ടണം എന്നതാണു സ്ഥിതി.

കേരള സാഹിത്യ അക്കാദമിയിൽ 45 ജീവനക്കാരുണ്ട്. അക്കാദമി ഹാളുകളുടെ വാടകയും പുസ്തകവിൽപനയുമാണു വരുമാനം. പക്ഷേ, ഈ തുക ശമ്പളത്തിനു തികയില്ല. കേരള സംഗീത നാടക അക്കാദമിയിൽ 21 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 35 ജീവനക്കാരുണ്ട്. ഇവിടെയും ഗ്രാന്റ് കിട്ടിയാൽ മാത്രമേ ശമ്പളം കൊടുക്കാനാകൂ.

ലളിതകലാ അക്കാദമിക്ക്  52 ജീവനക്കാരുണ്ട്്. തനതു ഫണ്ട് വിപുലപ്പെടുത്താൻ അക്കാദമി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ചിത്രങ്ങളുടെ വിൽപനയ്ക്കു പുറമേ, പുസ്തക വിൽപനയിലൂടെയും ഹാൾ വാടകയിലൂടെയും വരുമാനം കണ്ടെത്താനാണു ശ്രമം.

English Summary:

Kerala Grant-in-Aid institutions face salary uncertainty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT