തിരുവനന്തപുരം ∙ സംസ്ഥാനത്തു മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ചവരുടെയും അതുകാരണം മരിച്ചവരുടെയും എണ്ണം വൻ‍തോതിൽ വർധിച്ചു. കഴിഞ്ഞവർഷം 6424 പേർക്കാണു മഞ്ഞപ്പിത്തം ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ 24,324 പേർ രോഗബാധിതരായി; നാലുമടങ്ങാണു വർധന. കഴിഞ്ഞവർഷം 14 പേർ മരിച്ചെങ്കിൽ ഈ വർഷം 82 മരണമായെന്നാണ് ഔദ്യോഗിക കണക്ക്; വർധന ആറുമടങ്ങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗബാധിതരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയാൽ യഥാർഥ കണക്ക് ഇതിലുമുയരുമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. 1136 പേർക്കു മഞ്ഞപ്പിത്തം ബാധിക്കുകയും 5 മരണമുണ്ടാകുകയും ചെയ്ത 2022ലെ കണക്കുമായി താരതമ്യം ചെയ്താൽ 3 വർഷംകൊണ്ടു രോഗികളുടെ എണ്ണം 20 മടങ്ങിലേറെയാണു വർധിച്ചത്.

ADVERTISEMENT

3 മാസത്തിനിടെയാണു രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം കുതിച്ചുയർന്നത്. സംസ്ഥാനത്തു ദിവസം പത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിക്കുന്നു. രോഗം ബാധിക്കുന്നവരിലേറെയും ചെറുപ്പക്കാരാണെന്ന് ഡോക്ടർമാർ പറഞ്ഞു. മലപ്പുറം ജില്ലയിലാണു രോഗം ആദ്യം പടർന്നതെങ്കിലും പിന്നീടു മറ്റു ജില്ലകളിലും വ്യാപനമുണ്ടായി. മുൻപു ഗ്രാമങ്ങളിലാണു കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം നഗരങ്ങളിലും പടർന്നു.

മഞ്ഞപ്പിത്തത്തിനു പിന്നാലെ ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, കോളറ, വയറിളക്കം എന്നിവയും കൂടും. ഇതിൽ ടൈഫോയ്ഡ് ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ജലാശയങ്ങളും ജലവിതരണ സംവിധാനങ്ങളും അണുവിമുക്തമല്ലെന്നാണു രോഗവ്യാപനം വ്യക്തമാക്കുന്നതെന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.അൽത്താഫ് പറഞ്ഞു.

ADVERTISEMENT

കുളങ്ങളും തോടുകളും ശുചീകരിക്കാത്തതും ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നതുമാണു ജലജന്യരോഗങ്ങൾ വ്യാപകമാകാൻ കാരണമെന്ന് ആരോഗ്യ ഡയറക്ടറേറ്റിലെ ഡോക്ടർമാർ അറിയിച്ചു. മാലിന്യം തള്ളുന്നതിനെതിരെ തദ്ദേശവകുപ്പ് നടപടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണു വിലയിരുത്തൽ. ജലവിതരണ ടാങ്ക‌റുകളും ഐസ് ഫാക്ടറികളും ബാരലുകളിൽ വിതരണം ചെയ്യുന്ന വെള്ളവും പരിശോധിക്കുന്നില്ല. വെള്ളം 5 മിനിറ്റെങ്കിലും തിളപ്പിച്ച ശേഷമേ കുടിക്കാവൂ എന്നാണ് ആരോഗ്യ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

English Summary:

Jaundice deaths increase sixfold in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT