തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി കാലത്തു സാലറി കട്ട് വഴി സർക്കാർ പിടിച്ച തന്റെ ഒരു മാസത്തെ ശമ്പളം ഉടൻ മടക്കി നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ രഹസ്യകത്ത്. ഈ മാസം 28 നു വിരമിക്കുന്നതു ചൂണ്ടിക്കാട്ടിയാണു | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി കാലത്തു സാലറി കട്ട് വഴി സർക്കാർ പിടിച്ച തന്റെ ഒരു മാസത്തെ ശമ്പളം ഉടൻ മടക്കി നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ രഹസ്യകത്ത്. ഈ മാസം 28 നു വിരമിക്കുന്നതു ചൂണ്ടിക്കാട്ടിയാണു വിശ്വാസ് മേത്ത ധനസെക്രട്ടറിക്കു കത്ത് നൽകിയത്. സാലറി കട്ട് വഴി പിടിച്ച ശമ്പളം ജൂൺ ഒന്നിനു മുൻപു വിരമിക്കുന്നവർക്കെല്ലാം ജൂൺ മുതൽ 5 മാസ ഗഡുക്കളായി മടക്കി നൽകാനാണു സർക്കാർ തീരുമാനം.

വിരമിക്കുന്നവർക്കു മാത്രമല്ല, സാലറി കട്ടിനു വിധേയരായ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാർക്കും ജൂൺ മുതൽ ആ തുക പിൻവലിക്കാം. എന്നാൽ തന്റെ ശമ്പളം ഉടൻ വേണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യത്തിനു സർക്കാർ വഴങ്ങിയെന്നാണു സൂചന. വിരമിക്കുന്നതിനു പിന്നാലെ രണ്ടര ലക്ഷത്തോളം രൂപ ശമ്പളത്തിൽ വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു.

ADVERTISEMENT

ബജറ്റിന് ഒരാഴ്ച മുൻപ് കഴിഞ്ഞ മാസം 6 നാണു ചീഫ് സെക്രട്ടറി കത്തെഴുതിയത്. താൻ ഫെബ്രുവരി 28 നു വിരമിക്കുകയാണ്. അതിനു മുൻപായി കഴിഞ്ഞ വർഷം പിടിച്ച ശമ്പളം മടക്കി നൽകണം. സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പല ആനുകൂല്യങ്ങളും കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ തനിക്കില്ല.

ധനസെക്രട്ടറി കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ധനസ്ഥിതി പരിശോധിച്ചു തീരുമാനമെടുക്കണമെന്ന നിർദേശത്തോടെ മുഖ്യമന്ത്രിയുടെ ഓഫിസ് കത്തു വീണ്ടും ധനസെക്രട്ടറിക്കു മടക്കി. ധനകാര്യ രഹസ്യ വിഭാഗം സെക്‌ഷനിൽ പരിശോധിച്ചശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുസഹിതം മുഖ്യമന്ത്രിക്കു വീണ്ടും നൽകി.

ADVERTISEMENT

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 ഗഡുക്കളായി പിടിക്കാൻ കഴിഞ്ഞ വർഷമാണു സർക്കാർ ഓർഡിനൻസ് ഇറക്കിയത്. അതിനാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനവും നിയമ വകുപ്പു സ്വീകരിക്കണമെന്ന നിർദേശത്തോടെ ഫയൽ അങ്ങോട്ട് അയച്ചു. അതിപ്പോൾ നിയമ സെക്രട്ടറിയുടെ പരിഗണനയിലാണ്. ശമ്പളം ഉടൻ നൽകാൻ വാക്കാൽ നിർദേശം നൽകിയെന്നാണു സൂചന. ഇക്കാര്യത്തിൽ പ്രതികരണത്തിനായി ചീഫ് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

പിടിച്ചത് 6 ദിവസത്തെ വീതം ശമ്പളം

ADVERTISEMENT

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാസം 6 ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കുകയായിരുന്നു. ഈ തുക മടക്കി നൽകുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജൂൺ മുതൽ നൽകുമെന്നു കഴിഞ്ഞ 15 ന്റെ ബജറ്റിലും പ്രഖ്യാപിച്ചു. ഏപ്രിലിൽ തുക പിഎഫിലേക്കു മാറ്റും. വിരമിക്കുന്നവർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ജൂൺ 1 മുതൽ ഇതു പിൻവലിക്കാമെന്നാണ് അറിയിപ്പ്.

English Summary: Chief Secretary Vishwas Mehta secret letter regarding salary cut