കുട്ടികളുടെ ഭക്ഷണം വച്ച് സർക്കാർ രാഷ്ട്രീയം കളിക്കുന്നു: രമേശ് ചെന്നിത്തല
ആലപ്പുഴ ∙ പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം വച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്ന നെറികെട്ട സർക്കാരാണ് പിണറായിയുടേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെപ്റ്റംബർ മുതൽ മാർച്ച് വരെ കുട്ടികൾക്ക് അവകാശപ്പെട്ട ധാന്യങ്ങൾ വിതരണം ചെയ്യാതെ | Kerala Assembly Election | Malayalam News | Manorama Online

ആലപ്പുഴ ∙ പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം വച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്ന നെറികെട്ട സർക്കാരാണ് പിണറായിയുടേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെപ്റ്റംബർ മുതൽ മാർച്ച് വരെ കുട്ടികൾക്ക് അവകാശപ്പെട്ട ധാന്യങ്ങൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച ശേഷം തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വോട്ട് തട്ടാൻ വേണ്ടി അവ വിതരണം ചെയ്യുന്ന സർക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടികളുടെ ഭക്ഷ്യധാന്യമോ വിഷുക്കിറ്റോ സാമൂഹിക സുരക്ഷാ പെൻഷനോ വിതരണം ചെയ്യരുതെന്നല്ല, ഏപ്രിൽ 6നു ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഷ്ടപ്പെടുന്ന കുട്ടികളുടെ ധാന്യവിതരണം 8 മാസം മുടങ്ങിയത് ഓർമപ്പെടുത്തിയിട്ടും ചെയ്യാത്ത സർക്കാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അത് ഒന്നിച്ചു വിതരണം ചെയ്യുന്നത് വോട്ടു തട്ടാനുള്ള വഞ്ചനയാണ്. ഭക്ഷ്യധാന്യവിതരണം എകെജി സെന്ററിൽ നിന്നുള്ള ഔദാര്യമല്ല, യുപിഎ സർക്കാർ പാസാക്കിയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി അനുവദിച്ച അവകാശമാണ്.
ഈ നീതിനിഷേധം തുറന്നു കാണിച്ചപ്പോൾ പ്രതിപക്ഷത്തെ അന്നംമുടക്കികളായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ശ്രമം. എട്ടു മാസം പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കിയത് സർക്കാരാണ്. ആ പാപഭാരം പ്രതിപക്ഷത്തിനുമേൽ വച്ചുകെട്ടേണ്ട–’ രമേശ് ചെന്നിത്തല പറഞ്ഞു. 2016 മാർച്ചിൽ അന്നത്തെ യുഡിഎഫ് സർക്കാർ സൗജന്യമായി അരിയും ശുദ്ധജലവും വിതരണം ചെയ്തപ്പോൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ അതു തടയാൻ ശ്രമിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അന്നു പറഞ്ഞതു തന്നെയാണ് ഇപ്പോൾ ഓർമിപ്പിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘വോട്ടർ പട്ടിക ക്രമക്കേട് മുഖ്യമന്ത്രിയുടെ അറിവോടെ’
കൊച്ചി ∙ സിപിഎം, അവരുടെ സർവീസ് സംഘടനകളുമായി ആലോചിച്ച്, മുഖ്യമന്ത്രിയുടെ അറിവോടെയാണു വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടു നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ സ്ഥലങ്ങളിലെ പ്രചാരണ പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
4ലക്ഷം പേരെയാണു വ്യാജന്മാരായി വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളത്. ലക്ഷക്കണക്കിനു വ്യാജ വോട്ടുകൾ ചേർത്ത ഇടതുപക്ഷക്കാർ കോൺഗ്രസുകാരുടെ ഇരട്ട വോട്ടു കണ്ടുപിടിക്കുന്നു. അതു സാങ്കേതിക പിഴവാണ്, മാറ്റാൻ പ്രയാസമില്ല. ഇനി, കോൺഗ്രസാണു ചെയ്തതെങ്കിൽ അതും അന്വേഷിക്കട്ടെയെന്ന് രമേശ് പറഞ്ഞു.