രതീഷിന്റെ ദൂരൂഹ മരണം: ഒപ്പമുണ്ടായിരുന്ന മൻസൂർ വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു
കോഴിക്കോട്∙ പാനൂർ മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റെ മരണത്തിനു തൊട്ടു മുൻപുവരെ ഒപ്പമുണ്ടായിരുന്ന കൂട്ടു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്നാം പ്രതി സംഗീത്, നാലാംപ്രതി ശ്രീരാഗ്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് കൂടെയുണ്ടായിരുന്നത്. | Panoor IUML Worker Murder | Manorama News

കോഴിക്കോട്∙ പാനൂർ മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റെ മരണത്തിനു തൊട്ടു മുൻപുവരെ ഒപ്പമുണ്ടായിരുന്ന കൂട്ടു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്നാം പ്രതി സംഗീത്, നാലാംപ്രതി ശ്രീരാഗ്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് കൂടെയുണ്ടായിരുന്നത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
പിടിയിലായ ശ്രീരാഗ് ആണ് ഏറ്റവും കൂടുതൽ സമയം അടുത്തുണ്ടായിരുന്നത്. രതീഷ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ ഏറെ നേരം ഇരുവരും ചെലവഴിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വടകര റൂറൽ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ പ്രദേശത്തു നടത്തിയ പരിശോധനകൾക്കു ശേഷമാണു മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചത്.
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരികാവയവങ്ങൾക്കും ശ്വാസകോശത്തിനും പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. സംഘർഷമുണ്ടായ ദിവസം രതീഷിന് എന്തെങ്കിലും തരത്തിൽ പരുക്കേറ്റിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രതീഷിന്റെ മരണത്തിൽ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് പ്രദേശത്തെ സമീപവാസികളിൽ നിന്നു മൊഴിയെടുത്തു.
English Summary: Panoor iuml worker Mansoor murder accused ratheesh death case