ദേവസ്വം മന്ത്രി പദം: വിക്കിപീഡിയയിൽ ചരിത്രം തിരുത്താൻ ശ്രമമെന്ന് ആക്ഷേപം
കണ്ണൂർ ∙ കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ വിക്കിപീഡിയയിൽ ചരിത്രം തിരുത്താൻ ശ്രമിച്ചതായി സമൂഹ മാധ്യമങ്ങളിൽ ആരോപണം. | Wikipedia | Malayalam News | Manorama Online

കണ്ണൂർ ∙ കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ വിക്കിപീഡിയയിൽ ചരിത്രം തിരുത്താൻ ശ്രമിച്ചതായി സമൂഹ മാധ്യമങ്ങളിൽ ആരോപണം.
കോൺഗ്രസ് നേതാവും ദേവസ്വം മന്ത്രിയുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് രണ്ടു പേരുകളുടെ അക്കൗണ്ടിൽ നിന്ന് കയറി എഡിറ്റ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനു ശ്രമിച്ച രണ്ട് അക്കൗണ്ടുകളും വ്യാജമാണെന്നും ആരോപണമുണ്ട്. ബാലകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്നു എന്ന ഭാഗമാണ് നീക്കിയതെന്ന് ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. പി.സരിനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പേജ് പിന്നീട് പൂർവസ്ഥിതിയിലാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയത് ചരിത്ര സംഭവമാണെന്ന നിലയ്ക്ക് സിപിഎം അനുഭാവി ഗ്രൂപ്പുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, സിപിഎം ഔദ്യോഗികമായി അങ്ങനെ അവകാശവാദം ഉന്നയിച്ചിരുന്നില്ല. രാധാകൃഷ്ണനു മുൻപ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നാലുപേർ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് നിയമസഭാ രേഖകളും മറ്റും ഉദ്ധരിച്ചാണ് സമൂഹ മാധ്യമങ്ങളിൽ തെളിയിക്കപ്പെടുന്നത്.
കോൺഗ്രസുകാരായ വെള്ള ഈച്ചരൻ, ദാമോദരൻ കാളാശ്ശേരി, കെ.കെ.ബാലകൃഷ്ണൻ (ചേലക്കര) എന്നിവരും സിപിഎമ്മിൽ നിന്നുള്ള എം.കെ.കൃഷ്ണനുമാണ് മുൻപ് ദേവസ്വംവകുപ്പ് കൈകാര്യം ചെയ്തവർ. സി.അച്യുതമേനോൻ മന്ത്രിസഭയിലാണ് വെള്ള ഈച്ചരൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത്. അഞ്ചാം നിയമസഭയിൽ കെ.കരുണാകരന്റെ കാലത്തായിരുന്നു കെ.കെ.ബാലകൃഷ്ണൻ ദേവസ്വം മന്ത്രിയായത്. പി.കെ.വാസുദേവൻ നായർ മന്ത്രിസഭയിലായിരുന്നു ദാമോദരൻ കാളാശ്ശേരി. ഇവരെല്ലാം മറ്റു ചില വകുപ്പുകൾക്കൊപ്പമാണ് ദേവസ്വത്തിന്റെ ചുമതലയും വഹിച്ചിരുന്നത്. 1980ൽ നായനാർ മന്ത്രിസഭയിലായിരുന്നു എം.കെ.കൃഷ്ണൻ പട്ടികജാതി,വർഗ ക്ഷേമത്തിനൊപ്പം ദേവസ്വവും കൈകാര്യം ചെയ്തത്.