അവിടെ പ്രചാരണം, ഇവിടെ കല്യാണം; തിരഞ്ഞെടുപ്പു തിരക്കിനിടെ കൽപാത്തിയിലെ ‘സേവ് ദ് ഡേറ്റ്’
പാലക്കാട് ∙ രഥോത്സവം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പുത്സവം കഴിയാത്തതിനാൽ കൽപാത്തിയിലെങ്ങും ആളും ആവേശവുമാണ്. തിങ്കളാഴ്ച രാവിലെ കലാശക്കൊട്ടിനു മുൻപ് അവസാന വോട്ടറുടെയും പിന്തുണ ഉറപ്പിക്കാൻ യുഡിഎഫ്, എൽഡിഎഫ് പ്രചാരണ വാഹനങ്ങൾ ഊടുവഴികളിലൂടെ ചീറിപ്പായുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ ബിജെപിയുടെ സ്ക്വാഡ് പ്രവർത്തനം ഒരു വശത്ത്. ഇതിനിടയിലാണ് യുവമിഥുനങ്ങൾ കണ്ണിലുടക്കിയത്.

പാലക്കാട് ∙ രഥോത്സവം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പുത്സവം കഴിയാത്തതിനാൽ കൽപാത്തിയിലെങ്ങും ആളും ആവേശവുമാണ്. തിങ്കളാഴ്ച രാവിലെ കലാശക്കൊട്ടിനു മുൻപ് അവസാന വോട്ടറുടെയും പിന്തുണ ഉറപ്പിക്കാൻ യുഡിഎഫ്, എൽഡിഎഫ് പ്രചാരണ വാഹനങ്ങൾ ഊടുവഴികളിലൂടെ ചീറിപ്പായുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ ബിജെപിയുടെ സ്ക്വാഡ് പ്രവർത്തനം ഒരു വശത്ത്. ഇതിനിടയിലാണ് യുവമിഥുനങ്ങൾ കണ്ണിലുടക്കിയത്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളെ തെല്ലും ഗൗനിക്കാതെ കൽപാത്തി തെരുവിൽ വിവാഹത്തിനു മുൻപുള്ള സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് മണ്ണാർക്കാട് സ്വദേശികളായ വി.എം.മഹേഷും മിജിഷ കൃഷ്ണയും.
ഫോട്ടോയെടുക്കാൻ ഒന്നു പോസ് ചെയ്യുമ്പോഴേക്കും ഫ്രെയിമിലൂടെ ദാ പോകുന്നു പ്രചാരണ വാഹനം. വീണ്ടും പോസ് ചെയ്യുമ്പോൾ വോട്ടു ചോദിച്ചു പ്രവർത്തകർ. നിന്നുതിരിയാൻ സ്ഥലമില്ലാതെ രാഷ്ട്രീയക്കാർ ഓടിനടക്കുമ്പോൾ മഹേഷിനും മിജിഷയ്ക്കും പ്രണയച്ചിരി. എല്ലാവരോടും ഒരേ ഉത്തരം: ‘‘ചേട്ടാ ഞങ്ങൾക്ക് വോട്ട് ഇവിടെയല്ല, മണ്ണാർക്കാട്ടുകാരാണ്.’’ ‘‘സുഹൃത്തുക്കളൊക്കെ പാലക്കാട്ടു കാണുമല്ലോ, വോട്ടു ചെയ്യാൻ പറയണേ’’ എന്നാണു പാർട്ടിക്കാരുടെ മറുപടി.
അഗ്രഹാരത്തെരുവിൽ പല തവണ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒടുവിൽ നല്ല ചിത്രങ്ങൾ കിട്ടി. ഫോട്ടോഗ്രാഫർ രഞ്ജിത്തിന്റെ മുഖത്ത് ഉദ്ദേശിച്ച ചിത്രങ്ങൾ കിട്ടിയ ആശ്വാസം ‘‘നല്ല വൈബാണ്. ആരു ജയിക്കും എന്നൊന്നും പറയാനാകില്ല. നല്ല സന്തോഷമാണു കാഴ്ചകളൊക്കെ കാണുമ്പോൾ. മണ്ണാർക്കാട്ടുകാരാണെങ്കിലും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ആഘോഷവും ആവേശവുമൊക്കെ ശ്രദ്ധിച്ചിരുന്നു’’ – മഹേഷ് പറഞ്ഞു. മഹേഷിന്റെ ഉത്തരത്തിന് മിജിഷയുടെ തലകുലുക്കലും പുഞ്ചിരിയും. കൽപാത്തിയിലെ സേവ് ദ് ഡേറ്റ് പൂർത്തിയാക്കി ഇരുവരും പാലക്കാട് കോട്ടയിലേക്ക്. അവിടെയും തിരഞ്ഞെടുപ്പു തിരക്കും നോട്ടിസ് വിതരണവും തിരക്കിട്ടു നടക്കുന്നു. അതിനിടെ വീണ്ടും ഫോട്ടോഷൂട്ട്.
ഡിസംബർ 15നാണ് മഹേഷിന്റെയും മിജിഷയുടെയും വിവാഹം. പ്രണയ വിവാഹമെന്ന് മഹേഷ്. ലൗ പ്ലസ് അറേഞ്ച്ഡ് വിവാഹമെന്ന് മിജിഷ. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നേരത്തേ അറിയാം, ഒരേ നാട്ടുകാർ. രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. മദ്രാസ് ഐഐടിയിലെ പ്രോജക്ട് അസോഷ്യേറ്റാണ് മഹേഷ്. മിജിഷ വിക്ടോറിയ കോളജിൽനിന്ന് പിജി പഠനം പൂർത്തിയാക്കി ഇറങ്ങിയതേയുള്ളൂ.