ഡിജിപി തിരഞ്ഞെടുപ്പ് യോഗം 24 ന് ഡൽഹിയിൽ; നെഞ്ചിടിപ്പ്, ചരടുവലി
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗം 24 ന് ഡൽഹിയിൽ ചേരും. കേരളം സമർപ്പിച്ച 9 പേരുടെ പട്ടികയിൽ നിന്നു 3 പേരുകൾ സമിതി സംസ്ഥാന സർക്കാരിനു കൈമാറും. ഇതിൽ നിന്നു വേണം നിയമനം. പാനലിൽ ഉളളവരെ മാത്രമേ നിയമിക്കൂ എന്നതിനാൽ | DGP | Manorama News

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗം 24 ന് ഡൽഹിയിൽ ചേരും. കേരളം സമർപ്പിച്ച 9 പേരുടെ പട്ടികയിൽ നിന്നു 3 പേരുകൾ സമിതി സംസ്ഥാന സർക്കാരിനു കൈമാറും. ഇതിൽ നിന്നു വേണം നിയമനം. പാനലിൽ ഉളളവരെ മാത്രമേ നിയമിക്കൂ എന്നതിനാൽ അതിൽ ഉൾപ്പെടാൻ ഡൽഹിയിലും ചരടുവലി നടക്കുന്നുണ്ട്. പലരുടെയും നെഞ്ചിടിപ്പും കൂടി.
ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെ സർക്കാരിനു നിവൃത്തിയില്ലാതായി.
സ്വന്തം ആളെ ഡിജിപിയാക്കാൻ വമ്പന്മാർ ചേരിതിരിഞ്ഞു ചരടുവലി നടത്തുന്നുവെന്നു മാത്രമല്ല, എതിരാളിക്കെതിരെ കേന്ദ്രത്തിനും യുപിഎസ്‌സി അധ്യക്ഷനും ഒട്ടേറെ വ്യാജ പരാതികളും അയച്ചു. ഇതെല്ലാം ചീഫ് സെക്രട്ടറിക്ക് അയച്ചു കേന്ദ്രം വ്യക്തത വരുത്തി. ലിസ്റ്റിൽ ഉൾപ്പെട്ട ഒൻപതിൽ 7 പേർക്കെതിരെയും കേന്ദ്രത്തിനു വ്യാജ പരാതി ലഭിച്ചിരുന്നു. അതേസമയം ലിസ്റ്റിലുള്ള എല്ലാവരുടെയും സർവീസ് ചരിത്രം കേന്ദ്ര വിജിലൻസ് കമ്മിഷനും ഇന്റലിജൻസ് ബ്യൂറോയും നേരത്തേ ശേഖരിച്ചു.
യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയിൽ. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.
9 പേരിൽ അരുൺ കുമാർ സിൻഹ (ഡയറക്ടർ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്), ടോമിൻ ജെ.തച്ചങ്കരി (ഡിജിപി ഇൻവെസ്റ്റിഗേഷൻ, മനുഷ്യാവകാശ കമ്മിഷൻ), സുദേഷ് കുമാർ (ഡയറക്ടർ വിജിലൻസ്) എന്നിവരാണു സീനിയോറിറ്റിയിൽ ആദ്യ 3 സ്ഥാനക്കാർ. സിൻഹ കേരളത്തിലേക്കു വരാൻ സാധ്യത ഇല്ല.
അഗ്നിസുരക്ഷാ സേനാ മേധാവി ബി.സന്ധ്യ, അനിൽകാന്ത് (റോഡ് സേഫ്റ്റി കമ്മിഷണർ), നിതിൻ അഗർവാൾ (കേന്ദ്ര ഡപ്യൂട്ടേഷൻ), എസ്.ആനന്ത കൃഷ്ണൻ (എക്സൈസ് കമ്മിഷണർ), കെ. പത്മകുമാർ (എഡിജിപി, എപി ബറ്റാലിയൻ), ഹരിനാഥ് മിശ്ര (കേന്ദ്ര ഡപ്യൂട്ടേഷൻ) എന്നിവരാണു ശേഷിക്കുന്ന 6 പേർ.
കേരളത്തിലെ എസ്പിമാർക്ക് ഐപിഎസ് നൽകുന്നതിനുള്ള യുപിഎസ്‌സി സമിതി യോഗവും 24 ന് ഡൽഹിയിലുണ്ട്. 2018 ലെ 11 ഒഴിവിന്റെ കാര്യമാണു പരിഗണിക്കുന്നത്. ഇതിലേക്കു 30 എസ്പിമാരുടെ പട്ടിക കേരളം നൽകിയിട്ടുണ്ട്. 2019, 2020 വർഷങ്ങളിലെ ഒഴിവുകളിലേക്കും പട്ടിക നൽകിയെങ്കിലും യോഗ തീയതി അറിയിച്ചിട്ടില്ല.
ഹാപ്പി ബർത്ഡേ ബെഹ്റാജി
പൊലീസ് ആസ്ഥാനത്ത് ഇന്നലെ വേറിട്ടൊരു ജന്മദിനാഘോഷം നടന്നു. 30 ന് വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ ജന്മദിനമായിരുന്നു ഇന്നലെ. തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ആസ്ഥാനത്തെ ജീവനക്കാർക്കും ഉച്ചയ്ക്കു സദ്യ വിളമ്പി. എന്നാൽ ഡിജിപി പട്ടികയിലെ ആദ്യ 3 സ്ഥാനക്കാർ ഉണ്ടായിരുന്നില്ല. അരുൺ കുമാർ സിൻഹ ഡൽഹിയിലാണ്. തച്ചങ്കരി രാവിലെ ബെഹ്റയുടെ വീട്ടിലെത്തി ആശംസ നേർന്നു. സുദേഷ് കുമാർ അവധിയിൽ ഡൽഹിയിലാണ്.
English Summary: DGP selection meeting