ഭൂമി തരംമാറ്റം: കെട്ടിക്കിടക്കുന്നത് 70,563 അപേക്ഷകൾ
കൊച്ചി ∙ ഭൂമി തരംമാറ്റ അപേക്ഷകളിൽ തീരുമാനമെടുക്കാതെ സംസ്ഥാനത്തെ 27 ആർഡിഒ ഓഫിസുകളിലായി 70,563 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾക്കു ഫോർട്ട്കൊച്ചി ആർഡിഒ ഓഫിസ് ജീവനക്കാരെ ഒന്നടങ്കം സ്ഥലം മാറ്റിയിട്ടും എല്ലാ ഓഫിസുകളിലെയും അവസ്ഥ ഇതാണ്. വീടുവയ്ക്കാനും ചെറിയ വ്യാപാര

കൊച്ചി ∙ ഭൂമി തരംമാറ്റ അപേക്ഷകളിൽ തീരുമാനമെടുക്കാതെ സംസ്ഥാനത്തെ 27 ആർഡിഒ ഓഫിസുകളിലായി 70,563 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾക്കു ഫോർട്ട്കൊച്ചി ആർഡിഒ ഓഫിസ് ജീവനക്കാരെ ഒന്നടങ്കം സ്ഥലം മാറ്റിയിട്ടും എല്ലാ ഓഫിസുകളിലെയും അവസ്ഥ ഇതാണ്. വീടുവയ്ക്കാനും ചെറിയ വ്യാപാര സ്ഥാപനങ്ങൾ നിർമിക്കാനുമുള്ള അപേക്ഷകളാണു മൂന്നും നാലും വർഷമായി തീരുമാനമാവാതെ കിടക്കുന്നവയിൽ ഭൂരിഭാഗവും.
ഫോർട്ട്കൊച്ചി ആർഡിഒ ഓഫിസ് തന്നെ തീർപ്പാവാത്ത അപേക്ഷകളിൽ ഇപ്പോഴും മുന്നിൽ, 13,450 അപേക്ഷകൾ. മൂവാറ്റുപുഴയിൽ 7,882 അപേക്ഷയുണ്ട്. 2008നു മുൻപുള്ള ഡേറ്റാ ബാങ്കിൽ നികത്തുഭൂമി എന്നു രേഖപ്പെടുത്തിയിട്ടുള്ളവ കൃഷി യോഗ്യമല്ലെങ്കിൽ പരിശോധിച്ചു പുരയിടം എന്നാക്കിക്കൊടുക്കുന്നതിനുള്ള അപേക്ഷകളാണിത്.
ഭൂമി തരംമാറ്റിയില്ലെങ്കിൽ ഇവിടെ നിർമിക്കുന്ന കെട്ടിടങ്ങൾ നിയമപ്രകാരമാവില്ല. 25 സെന്റ് സ്ഥലം വരെ ഫീസില്ലാതെയും അതിനു മുകളിലേക്കുള്ളതു ഫീസോടുകൂടിയും തരംമാറ്റം വരുത്താം. ഫോം നമ്പർ 5ൽ ആർഡിഒ ഓഫിസിൽ നൽകുന്ന അപേക്ഷകളിൽ വില്ലേജ്, കൃഷി ഓഫിസുകളിൽ പരിശോധനയ്ക്കയച്ച ശേഷം ആർഡിഒ ആണു തീരുമാനമെടുക്കേണ്ടത്. വില്ലേജ് ഓഫിസുകളിൽ അപേക്ഷ നൽകി രേഖകളും സ്ഥലവും പരിശോധിച്ച് ആർഡിഒയ്ക്കു റിപ്പോർട്ട് നൽകി അവിടെ തീരുമാനമെടുക്കുന്ന രീതിയായിരുന്നെങ്കിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാവുമായിരുന്നു.
6 മാസത്തിനകം തീർപ്പാക്കണം
കെട്ടിക്കിടക്കുന്ന അപേക്ഷകൾ 6 മാസത്തിനകം തീർപ്പാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി ലാൻഡ് റവന്യു കമ്മിഷണർ അറിയിച്ചു. പെൻഡിങ് അപേക്ഷകളുടെ എണ്ണം അനുസരിച്ചു റവന്യു എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ നിന്നു പരമാവധി 7 ജീവനക്കാരെ ആർഡിഒ ഓഫിസുകളിൽ നിയോഗിക്കണമെന്നും ഒരാഴ്ചയ്ക്കകം ഇതിന്റെ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം
തിരുവനന്തപുരം– 2027, നെടുമങ്ങാട്– 835, കൊല്ലം–1269, പുനലൂർ–1753, തിരുവല്ല–1607, അടൂർ–1349, ചെങ്ങന്നൂർ – 7154, ആലപ്പുഴ–2490, കോട്ടയം–983, പാലാ–1038, ദേവികുളം–361, ഇടുക്കി–457, മൂവാറ്റുപുഴ–7882, ഫോർട്ട്കൊച്ചി–13450, തൃശൂർ–3520, ഇരിങ്ങാലക്കുട–2112, പാലക്കാട്–1315, ഒറ്റപ്പാലം–607, പെരിന്തൽമണ്ണ–3029, തിരൂർ–3680, കോഴിക്കോട്–1914, വടകര–3613, മാനന്തവാടി–565, തലശേരി–786, തളിപ്പറമ്പ്–3313, കാഞ്ഞങ്ങാട്–2989, കാസർകോട് –465.
English Summary: Land reclassification pending cases in Kerala