കോഴിക്കോട് ∙ സ്കൂൾ ഉച്ചഭക്ഷണമുണ്ടാക്കാൻ അപ്പുറത്തെ പറമ്പിൽനിന്നു പപ്പായയോ മുരിങ്ങയിലയോ കൊണ്ടുവരേണ്ട ഗതികേടിലാണ് സ്കൂൾ പ്രധാനാധ്യാപകർ. സ്കൂൾ തുറന്ന് മൂന്നാഴ്ച പിന്നിട്ടെങ്കിലും ഓരോ കുട്ടിക്കുമുള്ള തുക വർധിപ്പിക്കാത്തതാണു കാരണം. 2016ൽ നിശ്ചയിച്ച അതേ നിരക്കിലാണ് ഈ വർഷവും സർക്കാർ പണം നൽകുന്നത്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സ്കൂൾ  ഉച്ചഭക്ഷണമുണ്ടാക്കാൻ അപ്പുറത്തെ പറമ്പിൽനിന്നു പപ്പായയോ മുരിങ്ങയിലയോ കൊണ്ടുവരേണ്ട ഗതികേടിലാണ് സ്കൂൾ പ്രധാനാധ്യാപകർ. സ്കൂൾ തുറന്ന് മൂന്നാഴ്ച പിന്നിട്ടെങ്കിലും ഓരോ കുട്ടിക്കുമുള്ള തുക വർധിപ്പിക്കാത്തതാണു കാരണം. 

2016ൽ നിശ്ചയിച്ച അതേ നിരക്കിലാണ് ഈ വർഷവും സർക്കാർ പണം നൽകുന്നത്. എന്നാൽ പാൽ മുതൽ പാചകവാതകം വരെയുള്ളവയുടെ ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് ഈ തുക കൊണ്ട് എങ്ങനെ ചെലവുകൾ കൂട്ടിമുട്ടിക്കുമെന്നതാണ് പ്രധാനാധ്യാപകരെ വെട്ടിലാക്കുന്നത്. പണം പിരിച്ചും കടം വാങ്ങിയുമാണു തൽക്കാലം പണം കണ്ടെത്തുന്നത്.

ADVERTISEMENT

കോവിഡ് കാലത്തിനുമുൻപ് 5 ദിവസമാണു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ 6 ദിവസമുണ്ട്. ഈ അധിക ദിവസത്തേക്കുള്ള പാചകക്കൂലിയും മറ്റും കണ്ടെത്തണം. വിറക് പാടില്ല, പാചകവാതകം നിർബന്ധമാണെന്നു വരെ വ്യവസ്ഥയുമുണ്ട്. 

ഒരു കുട്ടിക്ക് 24 രൂപ; പാലിനും മുട്ടയ്ക്കും മാത്രം 21 രൂപ

ADVERTISEMENT

150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് എട്ടുരൂപ, നൂറ്റിയൻപതിലേറെ കുട്ടികളുണ്ടെങ്കിൽ അധികമുള്ള ഓരോ കുട്ടിക്കും ഏഴു രൂപ, അഞ്ഞൂറിലേറെ കുട്ടികളുണ്ടെങ്കിൽ അധികമുള്ള ഓരോ കുട്ടിക്കും ആറു രൂപ എന്ന നിരക്കിലാണു ഫണ്ട്. ഈ കണക്കനുസരിച്ച് ആഴ്ചയിൽ മൂന്നു ദിവസമെത്തുന്ന കുട്ടിക്കായി സർക്കാർ പരമാവധി നൽകുന്നത് 24 രൂപ. 

ചോറ്, അവിയൽ, തോരൻ തുടങ്ങി രണ്ടിനം കറി, ഒരു ഒഴിച്ചുകറി എന്നിങ്ങനെയാണ് ഉച്ചഭക്ഷണത്തിനു നൽകേണ്ടത്. അരി സർക്കാർ നൽകും; വാഹനക്കൂലി സ്കൂൾ കൊടുക്കണം. മൂന്നു പ്രവൃത്തിദിവസത്തിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. പാലിനു 15 രൂപയും മുട്ടയ്ക്ക് 5–6 രൂപയും കണക്കാക്കിയാൽ തന്നെ ഒരു കുട്ടിക്ക് 21 രൂപ ചെലവാകും. 

ADVERTISEMENT

സർക്കാർ നൽകുന്ന 24 രൂപയിൽ ബാക്കി 3 രൂപ കൊണ്ട് എല്ലാ ചെലവുകളും നടത്തണം !

∙ ഒരു കുട്ടിക്ക് 24 രൂപ മുട്ട + പാൽ 21 രൂപ

∙ മൂന്ന് ദിവസത്തെ ഊണിന് ബാക്കി 3 രൂപ

English Summary: Lunch scheme for students