വേലി തന്നെ വിളവു തിന്നരുത്; പൊലീസിനെതിരെ സിപിഐ
തിരുവനന്തപുരം ∙ നിയമവാഴ്ച ഉറപ്പു വരുത്തേണ്ട പൊലീസ് സംവിധാനം വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ പാടില്ലെന്നു സിപിഐ മുഖപത്രമായ ‘ജനയുഗം’ അഭിപ്രായപ്പെട്ടു. ആലുവയിൽ നിയമവിദ്യാർഥിനിയെ ആത്മഹത്യയിലേക്കു തള്ളി വിട്ടതിൽ സിഐയുടെ പങ്കു ചൂണ്ടിക്കാട്ടിയാണ് പൊലീസിനെതിരെ സിപിഐ അസംതൃപ്തി പ്രകടിപ്പിച്ചത്. | CPI | Kerala Police | Manorama News

തിരുവനന്തപുരം ∙ നിയമവാഴ്ച ഉറപ്പു വരുത്തേണ്ട പൊലീസ് സംവിധാനം വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ പാടില്ലെന്നു സിപിഐ മുഖപത്രമായ ‘ജനയുഗം’ അഭിപ്രായപ്പെട്ടു. ആലുവയിൽ നിയമവിദ്യാർഥിനിയെ ആത്മഹത്യയിലേക്കു തള്ളി വിട്ടതിൽ സിഐയുടെ പങ്കു ചൂണ്ടിക്കാട്ടിയാണ് പൊലീസിനെതിരെ സിപിഐ അസംതൃപ്തി പ്രകടിപ്പിച്ചത്.
കൊച്ചിയിൽ വാഹനാപകടത്തിൽ 2 യുവതികൾ അടക്കം 3 പേർ മരിക്കാൻ ഇടയായ സംഭവം, മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് എന്നിവയിൽ ഉൾപ്പെടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയത്തിന്റെ നിഴലിലാണെന്നും മുഖപത്രം കുറ്റപ്പെടുത്തി.
മുഖപ്രസംഗത്തിൽനിന്ന്:
5 ദിവസം മുൻപാണ് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്റെ സ്മാർട് പൊലീസ് ഇൻഡക്സിൽ രാജ്യത്തെ നാലാമത്തെ മികച്ച സേനയായി കേരള പൊലീസിനെ തിരഞ്ഞെടുത്ത വാർത്ത വന്നത്. എന്നാൽ, എത്ര രുചികരമായി പാകം ചെയ്ത പാൽപ്പായസവും അപ്പാടെ വിഷലിപ്തമാക്കാൻ ഒരു തുള്ളി വിഷം മതിയാകും. കേരള പൊലീസിന്റെ പ്രവർത്തനത്തിലെ ഒറ്റപ്പെട്ട അപഭ്രംശങ്ങൾ വൻ രാഷ്ട്രീയ വിവാദമാകുകയും എൽഡിഎഫ് സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കുകയും ചെയ്യുന്നതു ഖേദകരമാണ്.
ആലുവയിൽ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പേരു സ്ഥാനം പിടിച്ചത് യാദൃച്ഛികമായി തള്ളിക്കളയാനാവില്ല. ഇയാളെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും സർവീസിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നും എസ്പി റിപ്പോർട്ട് നൽകിയതായി വാർത്ത ഉണ്ടായി. അത്തരം പ്രവർത്തനങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിലെ വാർത്തയ്ക്ക് അപ്പുറം കാക്കിക്കുള്ളിലെ മനുഷ്യരാഹിത്യവും കുറ്റവാസനയുമാണു തുറന്നുകാട്ടുന്നത്. ഇത്തരക്കാർ പൊലീസിന്റെ സൽപേരിനു മാത്രമല്ല, ജനാധിപത്യ സമൂഹത്തിനു തന്നെ അപമാനമാണ്. സമൂഹത്തിന്റെ ഉത്കണ്ഠ ദൂരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും ആധുനിക ജനസൗഹൃദ പൊലീസ് ആയി നിലനിർത്താനും ജനകീയ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
എത്ര പഠിപ്പിച്ചിട്ടും പഠിക്കാത്ത പൊലീസ്: സി.ദിവാകരൻ
തിരുവനന്തപുരം ∙ എത്ര പഠിപ്പിച്ചിട്ടും പൊലീസ് പഠിക്കുന്നില്ലെന്നു സിപിഐയുടെ മുതിർന്ന നേതാവ് സി.ദിവാകരൻ. കർഷക സമരത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടു സംയുക്ത കർഷക സമിതി സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണയിൽ മുൻ ആഭ്യന്തര മന്ത്രിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് സിപിഐയുടെ അമർഷം ദിവാകരൻ പ്രകടിപ്പിച്ചത്. ജനമൈത്രി പൊലീസ് തുടങ്ങിയത് കോടിയേരിയാണെന്നു ചൂണ്ടിക്കാട്ടിയ ദിവാകരൻ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെ സ്വീകരിച്ച നടപടികളെ പുകഴ്ത്തിയാണു വിമർശനം ഉന്നയിച്ചത്. ഇപ്പോൾ ജനമൈത്രി പൊലീസ് കാണിക്കുന്ന അക്രമങ്ങൾ പാടില്ലാത്തതാണ്. അതെല്ലാം അന്നു പഠിപ്പിച്ചതാണ്. കൂടുതലൊന്നും പറയുന്നില്ലെന്നും ദിവാകരൻ വ്യക്തമാക്കി.
അതുതന്നെ നിലപാട്: കാനം
തൃശൂർ ∙ പൊലീസിനെതിരെ ജനയുഗം പത്രത്തിൽ വന്ന മുഖപ്രസംഗം സിപിഐയുടെ നിലപാടു തന്നെയെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിമർശനം പൊലീസിനെതിരാണ്; സർക്കാരിനെതിരല്ല. പൊലീസിലോ ഭരണ സംവിധാനത്തിൽ എവിടെയെങ്കിലും വീഴ്ചകൾ ഉണ്ടാവുമ്പോൾ അതു ചൂണ്ടിക്കാട്ടാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും കാനം പറഞ്ഞു.
English Summary: CPI against Kerala Police