കൊച്ചി ∙ കോവിഡ് മഹാമാരി വർഷത്തിൽ സംസ്ഥാനത്തിന്റെ വളർച്ച താഴോട്ട്. ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് മൈനസ് ആയെന്നു മാത്രമല്ല ആളോഹരി വരുമാനത്തിൽ 16,000 രൂപയുടെ കുറവും വന്നു. തൊഴിലില്ലായ്മ വർധിച്ചു. എന്നാൽ കൃഷിയിൽ വളർച്ച. ബജറ്റിനൊപ്പം ആസൂത്രണബോർഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനം അനുസരിച്ച് | Kerala Budget 2022 | KN Balagopal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് മഹാമാരി വർഷത്തിൽ സംസ്ഥാനത്തിന്റെ വളർച്ച താഴോട്ട്. ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് മൈനസ് ആയെന്നു മാത്രമല്ല ആളോഹരി വരുമാനത്തിൽ 16,000 രൂപയുടെ കുറവും വന്നു. തൊഴിലില്ലായ്മ വർധിച്ചു. എന്നാൽ കൃഷിയിൽ വളർച്ച.

ബജറ്റിനൊപ്പം ആസൂത്രണബോർഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനം അനുസരിച്ച് 2020–21 വർഷത്തെ സംസ്ഥാന ആഭ്യന്തര വളർച്ചയുടെ (എസ്ഡിപി) ഇടിവ് മൈനസ് 9.2 ശതമാനമാണ്. പ്രതിശീർഷ വരുമാനത്തിലും മൈനസ് 9.66% ഇടിവുണ്ട്. 1.62 ലക്ഷമായിരുന്ന ആളോഹരി വരുമാനം 1.46 ലക്ഷമായി കുറഞ്ഞു. എന്നാൽ, ഈ തുക അഖിലേന്ത്യാ ആളോഹരി വരുമാനത്തിന്റെ ഒന്നര ഇരട്ടിയാണെന്നും അവലോകനത്തിൽ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ടൂറിസം ഉൾപ്പെടെ സേവനമേഖല പൂർണമായി അ‍ടഞ്ഞു കിടന്ന 2020–21 ൽ വളർച്ചയിലെ ഏറ്റവും വലിയ ഇടിവും സേവന മേഖലയിലാണ്– മൈനസ് 9.25%. വ്യവസായങ്ങൾ ഉൾപ്പെടുന്ന ദ്വിതീയ മേഖലയിലും  9.5% ഇടിവ്. എന്നാൽ ഇതേ കാലത്തു കൃഷിയും അനുബന്ധ മേഖലയിലും സ്ഥിര വിലനിരക്കിൽ (കോൺസ്റ്റന്റ് പ്രൈസ്) വളർച്ച 3.81% രേഖപ്പെടുത്തി. 2019–20 ൽ മൈനസ് 5% നിരക്കിൽ താഴോട്ടു പോയതാണ് കോവിഡ് കാലത്ത് വളർന്നത്.

കെട്ടിട നിർമാണ രംഗം മൈനസ് 10.3% നിരക്കിൽ താഴേക്കു വീണു. മുൻവർഷം മൈനസ് 1% എന്ന നിലയിലായിരുന്നു. വ്യവസായോൽപാദന രംഗത്ത് മൈനസ് 8.9% നിരക്കാണ്. ഈ രംഗം കഴിഞ്ഞ 3 വർഷമായി താഴോട്ടാണ്. കോവിഡ് മൂലമാണു തകർച്ചയെന്നും ഉത്തേജനപാക്കേജായി 20,000 കോടി രൂപ നൽകിയതുകൊണ്ടാണു തകർച്ച പിടിച്ചു നിർത്താനായതെന്നും അവലോകനത്തിൽ പറയുന്നുണ്ട്.

ADVERTISEMENT

തൊഴിൽരഹിതരായ ചെറുപ്പക്കാർ 35%

തൊഴിൽരഹിതർ കേരളത്തിൽ 10%. മുൻ വർഷത്തെക്കാൾ 1% വർധിച്ചിട്ടുണ്ട്. പക്ഷേ, ഇത് 15 മുതൽ 59 വയസ്സു വരെയുള്ളവരുടെ കണക്കാണ്. അഖിലേന്ത്യാ ശരാശരി 4.8% മാത്രം. ഉന്നത വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയിലും കേരളം തന്നെ മുന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 15 മുതൽ 29 വയസ്സു വരെയുള്ള യുവതീയുവാക്കളിൽ തൊഴിൽരഹിതർ വളരെ കൂടുതലാണ്– 35.4%. അതിൽ പുരുഷൻമാർ 26.5%, സ്ത്രീകൾ 53.7%.

ADVERTISEMENT

59 വയസ്സു വരെയുള്ള പുരുഷൻമാരിൽ തൊഴിൽരഹിതർ 7.4%, സ്ത്രീകളിൽ 15.1%. അഖിലേന്ത്യാ ശരാശരി തൊഴിൽരഹിതരായ പുരുഷൻമാർ 4.5%, സ്ത്രീകൾ 4.2% എന്നിങ്ങനെയാണ്. ഇതേപ്രായത്തിൽ വിദ്യാഭ്യാസം നേടിയവരുടെ തൊഴിൽരാഹിത്യമാണു കേരളത്തിൽ കൂടുതൽ. 16.7%. ഗ്രാമങ്ങളിൽ 17%, നഗരങ്ങളിൽ 16.4% ഇവിടെയും അഖിലേന്ത്യാ നിരക്കിനെക്കാൾ കേരളത്തിലെ തൊഴിലില്ലായ്മ കൂടുതലാണ്. അഖിലേന്ത്യാ തലത്തിൽ വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ 10.1% മാത്രം. ഗ്രാമങ്ങളിൽ 9.9%, നഗരങ്ങളിൽ 10.3%.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal