വ്യക്തമായ കണക്കു പോലും സർക്കാരിന്റെ കയ്യിലില്ല പ്രളയത്തെക്കുറിച്ച് ചോദിച്ചു; വന്നത് ‘മറുപടി പ്രളയം’
മാള (തൃശൂർ) ∙ സംസ്ഥാനത്ത് 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതും പരിഹരിച്ചതുമായ കെട്ടിടങ്ങളുടെ കണക്കുകൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചതിനു ലഭിച്ചത് ആയിരത്തോളം മറുപടികൾ. പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്തിനാണ് ഒരു ചോദ്യം ചോദിച്ചതിന് സർക്കാരിൽ നിന്ന് ആയിരം മറുപടി ലഭിച്ചത്. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയതെങ്കിലും സർക്കാരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ലാൻഡ് റവന്യു കമ്മിഷണർക്കും വിവരാവകാശ അപേക്ഷ നൽകിയിരുന്നു.

എന്നാൽ ദുരന്ത നിവാരണ വകുപ്പിലും കണക്കുകൾ ലഭ്യമല്ലാത്തതിനാൽ മരാമത്ത് കെട്ടിട വിഭാഗം സംസ്ഥാന ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ കൈമാറി. ഒപ്പം ലാൻഡ് റവന്യു കമ്മിഷണറുടെ ഓഫിസിൽനിന്നു സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്കു കൈമാറുകയും ചെയ്തു. ഇങ്ങനെ സംസ്ഥാനത്തെ ഭൂരിഭാഗം മരാമത്ത് കെട്ടിട വിഭാഗം സെക്‌ഷൻ ഓഫിസുകളിലേക്കും പഞ്ചായത്ത് ഡയറക്ടർ വഴി എല്ലാ ഡപ്യൂട്ടി ഡയറക്ടർമാർക്കും സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അപേക്ഷ കൈമാറിയതോടെയാണ് ഇത്രയധികം മറുപടികൾ ലഭിച്ചത്.
അപേക്ഷകനായ ഷാന്റി ജോസഫ് തട്ടകത്തിന്റെ കുടുംബം സർക്കാരിനു വിട്ടുനൽകിയ ഭൂമിയിലാണ് മാള സബ് ട്രഷറി കെട്ടിടം നിർമിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിനും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച വിവരം ലഭിക്കാനാണ് വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ ഇത്രയും മറുപടിക്കത്തുകളിൽനിന്ന് കണക്കുകൾ തയാറാക്കാൻ കഴിയില്ലെന്നു ഷാന്റി ജോസഫ് പറയുന്നു. നാശനഷ്ടം വന്ന സർക്കാർ കെട്ടിടങ്ങളുടെ ക്രോഡീകരിച്ച കണക്കു പോലും സർക്കാരിന്റെ പക്കലില്ലാത്തതും വ്യക്തമായ ഉത്തരം നൽകാത്തതും ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മിഷണർക്കു പരാതി നൽകുമെന്നും അറിയിച്ചു.