വർക്കല തീപിടിത്തം: ആദ്യ തീപ്പൊരി പോർച്ചിലെ സ്വിച്ച് ബോർഡിൽ നിന്ന്
തിരുവനന്തപുരം∙ വർക്കലയിൽ ഒരു വീട്ടിലെ 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ തീപ്പൊരിയിൽ നിന്നാണെന്ന് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. സ്വിച്ച് ബോർഡിൽ നിന്ന് കേബിൾ വഴി തീ ഹാളിലേക്കെത്തി. അവിടെ തീ പടരാൻ തക്ക ഉപകരണങ്ങളുണ്ടായിരുന്നതിനാൽ തീ ആളിക്കത്തി. പച്ചക്കറി വ്യാപാരി പ്രതാപൻ | Varkala Fire Death | Manorama News

തിരുവനന്തപുരം∙ വർക്കലയിൽ ഒരു വീട്ടിലെ 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ തീപ്പൊരിയിൽ നിന്നാണെന്ന് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. സ്വിച്ച് ബോർഡിൽ നിന്ന് കേബിൾ വഴി തീ ഹാളിലേക്കെത്തി.
അവിടെ തീ പടരാൻ തക്ക ഉപകരണങ്ങളുണ്ടായിരുന്നതിനാൽ തീ ആളിക്കത്തി. പച്ചക്കറി വ്യാപാരി പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഹിൽ(29), മകൻ നിഹിലിന്റെ ഭാര്യ അഭിരാമി (25) ഇവരുടെ മകൻ റയാൻ (8 മാസം) എന്നിവരാണ് ഈ മാസം എട്ടിന് ഉണ്ടായ തീപിടിത്തത്തിൽ മരിച്ചത്. നിഹിലി(32)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്ത മകൻ രാഹുൽ വിദേശത്തായിരുന്നു.
വെന്റിലേഷൻ സൗകര്യമില്ലാത്തതിനാൽ പുക പുറത്തേക്കു പോയില്ല. തീയുടെ തീവ്രത കൂടിയതോടെ ഫാൾസ് സീലിങ് ഉരുകി വീണു. ഇതോടെ വീട്ടിലാകെ പുക നിറഞ്ഞു. പുകയും ചൂടും അടിച്ച് ഉണർന്നു വന്ന വീട്ടുകാർ മുറിയുടെ വാതിൽ തുറന്നതോടെ അവിടേക്കും വിഷപ്പുക പടർന്നെന്നും അതു ശ്വസിച്ചതാണ് മരണകാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹാളിൽ തങ്ങി നിന്ന പുക മുഖത്തേക്കു ശക്തിയായി വീശിയതിനെ തുടർന്ന് ഇവർ ഉടൻ നിലത്തു വീണിരിക്കാം. വാതിലിനു സമീപം ഇവരെ കണ്ടെത്തിയത് അതിനു തെളിവാണ്. വാതിൽ തുറക്കുന്നത് അപകടമാണെന്നു കരുതിയാകും അമ്മയും കുഞ്ഞും ശുചിമുറിയിൽ പ്രവേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
താഴത്തെ ഹാളിലെ ജനൽപ്പടി കത്തിയതിനെ തുടർന്നാണ് അതിനോടു ചേർന്ന കാർപോർച്ചിലിരുന്ന ബൈക്കുകളിലേക്കും തീ പടർന്നത്. പോർച്ചിലെ സ്വിച്ച് ബോർഡ് ഉരുകി ഒലിച്ച നിലയിലായിരുന്നു. കേബിൾ ഇടുന്ന പൈപ്പ് ഹാളിൽ ടിവി സ്റ്റാൻഡിനു സമീപത്തു കൂടെ ഡിസ്ട്രിബ്യൂഷൻ ബോർഡിലേക്കാണു പോകുന്നത്. ഇതെല്ലാം കത്തിയ നിലയിലായിരുന്നു. ഹാളിലെ തീപിടിത്തത്തിന്റെ തീവ്രത പോർച്ചിലില്ലായിരുന്നു. റൂമിലെ കട്ടിലിനും മെത്തയ്ക്കും തീ പിടിച്ചില്ല എന്നതും റിപ്പോർട്ടിലുണ്ട്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ദൃശ്യങ്ങൾ കിട്ടിയാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന അന്തിമ നിഗമനത്തിലെത്തു.
ഗുരുതരമായി പൊള്ളലേറ്റ് 22 ദിവസമായി ആശുപത്രിയിൽ കഴിയുന്ന നിഹിൽ സംസാരിക്കാവുന്ന അവസ്ഥയിലേക്കെത്തിയതേയുള്ളു. മൊഴിയെടുത്തെങ്കിലും അപകട കാരണത്തിലേക്കു തെളിവു ലഭിക്കുന്ന വിവരങ്ങളൊന്നും കിട്ടിയില്ല.
English Summary: Varkala fire death report