സിപിഎം അഭയം ആവശ്യമില്ല: കെ.വി. തോമസ്
കൊച്ചി ∙ കോൺഗ്രസിൽ നിന്നു പുറത്താക്കിയാൽ അഭയം നൽകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം തള്ളി കെ.വി.തോമസ്.‘‘ കോൺഗ്രസ് സംസ്കാരമുള്ളയാളാണു ഞാൻ. നെഹ്റൂവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ആൾ. കോൺഗ്രസുകാരനായി തുടരുമെന്നു നേരത്തെ തന്നെ പറഞ്ഞതാണ്. വീട് ഇല്ലാത്തവ൪ക്കാണ് അഭയം വേണ്ടത്.

കൊച്ചി ∙ കോൺഗ്രസിൽ നിന്നു പുറത്താക്കിയാൽ അഭയം നൽകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം തള്ളി കെ.വി.തോമസ്.
‘‘ കോൺഗ്രസ് സംസ്കാരമുള്ളയാളാണു ഞാൻ. നെഹ്റൂവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ആൾ. കോൺഗ്രസുകാരനായി തുടരുമെന്നു നേരത്തെ തന്നെ പറഞ്ഞതാണ്. വീട് ഇല്ലാത്തവ൪ക്കാണ് അഭയം വേണ്ടത്. ഞാൻ ഇപ്പോഴും കോൺഗ്രസ് വീട്ടിലാണ്. സ്വന്തം വീട്ടിൽ നിൽക്കുന്നതിന് എന്തിന് അപമാനം തോന്നണം?.അച്ചടക്ക നടപടിയെക്കുറിച്ചു മാധ്യമങ്ങളും നേതാക്കളുമൊക്കെ പറയുന്നതല്ലാതെ വ്യക്തമായ അറിവില്ല. തീരുമാനമെടുക്കേണ്ടതു പാർട്ടി അധ്യക്ഷയാണ്. ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണ്. വരുമ്പോൾ അതിനു മറുപടി നൽകാം. പദവികൾ എന്നതു മേശയും കസേരയും ആണ്. അതു മാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ല. എനിക്കു ജനങ്ങൾ തന്ന സ്ഥാനം പോലും എടുത്തു മാറ്റിയവരാണ് അവർ. കണ്ണൂരിൽ കാൽ കുത്തിയാൽ കാൽ കാണില്ല എന്നായിരുന്നു പറഞ്ഞത്. പക്ഷേ, ഒന്നും സംഭവിച്ചില്ലല്ലോ?’’ തോമസ് പറഞ്ഞു.
നടപടി അടഞ്ഞ അധ്യായം: വേണുഗോപാൽ
തിരുവനന്തപുരം∙ കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി അടഞ്ഞ അധ്യായമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.
അച്ചടക്ക സമിതി ശുപാർശ സോണിയ ഗാന്ധി അംഗീകരിച്ചതോടെ നടപടിക്ക് അന്തിമരൂപമായി. നടപടി കുറഞ്ഞുപോയെന്ന ചർച്ചകൾക്ക് അടിസ്ഥാനമില്ല. കോൺഗ്രസിന്റെ നേതൃസ്ഥാനത്തു നിന്നു ഗാന്ധി കുടുംബം മാറി നിൽക്കണമെന്നു പ്രശാന്ത് കിഷോറിന്റെ റിപ്പോർട്ടിലില്ല. ഗാന്ധി കുടുംബം കോൺഗ്രസിനെ നയിക്കണമെന്നു തന്നെയാണു റിപ്പോർട്ടിലുള്ളത്. മറ്റു പ്രചാരണങ്ങൾ അർധസത്യങ്ങൾ മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.
തോമസ് സ്വയം ഭാവി തീരുമാനിക്കട്ടെ: സുധാകരൻ
കൽപറ്റ ∙ സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിനു മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെതിരെ കേന്ദ്ര നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടിയിൽ തൃപ്തിയുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘എഐസിസി തീരുമാനത്തിൽ അസംതൃപ്തിയുണ്ടെന്നു ഞങ്ങൾക്കു പറയാനാകില്ലല്ലോ. തീരുമാനം അംഗീകരിക്കുന്നു. വ്യക്തിപരമായി തൃപ്തിയുണ്ടോ എന്നു സ്വകാര്യമായി പറയാം’. കെ.വി.തോമസിന്റെ ഭാവി കെ.വി.തോമസിനു തീരുമാനിക്കാമെന്നും സുധാകരൻ പറഞ്ഞു.
English Summary: Congress action against KV Thomas