പത്തനംതിട്ട∙ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ അംബാനിക്കും അദാനിക്കും കാഴ്ചവയ്ക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരായ കേരളത്തിന്റെ ബദലാണ് കെ റെയിലും കെ ഫോണുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കോർപറേറ്റുകൾക്ക് കാഴ്ച വയ്ക്കാനാവാത്ത വിധം കേരളത്തിന്റെ | Brinda Karat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ അംബാനിക്കും അദാനിക്കും കാഴ്ചവയ്ക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരായ കേരളത്തിന്റെ ബദലാണ് കെ റെയിലും കെ ഫോണുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.

കോർപറേറ്റുകൾക്ക് കാഴ്ച വയ്ക്കാനാവാത്ത വിധം കേരളത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾക്കു കരുത്തു പകരുന്ന സംസ്ഥാന സർക്കാർ നിലപാടാണ് കേരളത്തെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ബിജെപി വന്നാലും കോൺഗ്രസ് വന്നാലും കേരളത്തിന്റെ ബദൽ വികസന നേട്ടങ്ങൾ തട്ടിയെടുത്തു കോർപറേറ്റുകൾക്ക് കാഴ്ചവയ്ക്കാൻ കഴിയില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

ADVERTISEMENT

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യ സമ്പത്ത് കൊള്ളയടിക്കുന്ന കോർപറേറ്റുകളിൽ നിന്ന് മോചനത്തിനായി ഭഗത് സിങ്ങിന്റെ പിന്മുറക്കാരായ ഡിവൈഎഫ്ഐക്കാർ പോരാട്ടം തുടങ്ങണമെന്ന് വൃന്ദ ആഹ്വാനം ചെയ്തു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് അധ്യക്ഷനായിരുന്നു. ദേശീയ അധ്യക്ഷൻ എ.എ.റഹീം, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കെ.യു.ജനീഷ്കുമാർ എംഎൽഎ, ഡോ. ജെ.എസ്. ഷിജുഖാൻ, എസ്.സതീഷ്, ചിന്താ ജെറോം, ജെയ്ക് സി. തോമസ്, എസ്.ആർ.അരുൺ, പി.ബി.സതീഷ്കുമാർ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഗ്രീഷ്മാ അജയഘോഷ് എന്നിവർ പ്രസംഗിച്ചു. ശബരിമല ഇടത്താവളത്തിലെ സമ്മേളന നഗരിയിൽ നിന്ന് പുതിയ ഭാരവാഹികളെ സ്വീകരിച്ചു കൊണ്ടു പ്രകടനം നടന്നു.

ADVERTISEMENT

ഡിവൈഎഫ്ഐ: വസീഫ് പ്രസിഡന്റ്; സെക്രട്ടറിയായി സനോജ് തുടരും

പത്തനംതിട്ട ∙ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ (കോഴിക്കോട്) തിരഞ്ഞെടുത്തു. വി.കെ.സനോജ് സെക്രട്ടറിയായി തുടരും. എസ്.ആർ.അരുൺ ബാബുവാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: എം.വിജിൻ, എൽ.ജി.ലിജീഷ്, ഗ്രീഷ്മ അജയഘോഷ്, ആർ.ശ്യാമ, ആർ.രാഹുൽ (വൈ. പ്രസി), ചിന്ത ജെറോം, എം.ഷാജർ, കെ.റഫീക്ക്, രമേശ് കൃഷ്ണൻ, ജെ.എസ്.ഷിജുഖാൻ (ജോ. സെക്ര).

ADVERTISEMENT

പ്രായപരിധി കഴിഞ്ഞ 48 പേർ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായി. സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.സതീഷ്, വൈസ് പ്രസിഡന്റായിരുന്ന കെ.യു.ജനീഷ്കുമാർ എംഎൽഎ, ട്രഷററായിരുന്ന എസ്.കെ.സജീഷ്, കേന്ദ്ര സെന്ററിന്റെ ഭാഗമായ ജെയ്ക് സി.തോമസ് ഉൾപ്പെടെ 13 പേരെ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി.

മലപ്പുറത്ത് മോണിങ് ഫാം എന്ന നിലയിൽ ആരംഭിച്ച കൃഷി കേരളത്തിലാകെ വ്യാപിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. തരിശുനിലങ്ങൾ ഏറ്റെടുത്താകും കൃഷിയിറക്കുക. ഭവനരഹിതർക്ക് ഒരു ബ്ലോക്കിൽ ഒരു വീട് എന്ന മലപ്പുറം മാതൃകയും സംസ്ഥാനത്തുടനീളം നടപ്പാക്കും. കൂടുതൽ ആശുപത്രികളിൽ ഉച്ചഭക്ഷണ വിതരണം തുടങ്ങും. തൊഴിൽനിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങും.

സംസ്ഥാന കമ്മിറ്റിയിൽ ട്രാൻസ് വുമൺ പ്രതിനിധിയും

പത്തനംതിട്ട∙ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ആദ്യമായി ട്രാൻസ് ജെൻഡർ പ്രതിനിധിയും. കോട്ടയത്തുനിന്നുള്ള ലയ മരിയ ജയ്സൺ ആണ് ഡിവൈഎഫ്ഐയുടെ ചരിത്രത്തിലെ ആദ്യ ട്രാൻസ് വുമൺ സംസ്ഥാന കമ്മിറ്റി പ്രതിനിധി. കഴിഞ്ഞ മാസം കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലയ 2019ൽ ആണ് ഡിവൈഎഫ്ഐയിൽ പ്രാഥമിക അംഗത്വം നേടിയത്. ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ലയ, തിരുവനന്തപുരം സാമൂഹിക ക്ഷേമ ബോർഡിൽ പ്രോജക്ട് അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. ചങ്ങനാശേരി ഇത്തിത്താനം സ്വദേശിനി. 

English Summary: Brinda Karat speech in dyfi conference