കൊച്ചി ∙ ഷവർമ കഴിച്ചു ഭക്ഷ്യ വിഷബാധ മൂലം കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ജനങ്ങളുടെ ആരോഗ്യവും ജീവനും കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ സംബന്ധിച്ചു ബന്ധപ്പെട്ട അധികൃതരിൽ നിന്നു വിശദീകരണം തേടേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. | Kerala High Court | Suo Moto Case | Shawarma Food Poisoning Case | Devananda Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഷവർമ കഴിച്ചു ഭക്ഷ്യ വിഷബാധ മൂലം കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ജനങ്ങളുടെ ആരോഗ്യവും ജീവനും കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ സംബന്ധിച്ചു ബന്ധപ്പെട്ട അധികൃതരിൽ നിന്നു വിശദീകരണം തേടേണ്ടതുണ്ടെന്നു കോടതി പറഞ്ഞു.

പ്രാഥമികമായി ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി, ഫുഡ് സേഫ്റ്റി കമ്മിഷണർ എന്നിവരെ എതിർകക്ഷികളാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവർ കേസെടുത്തത്. ദേവനന്ദയുടെ മരണവും സംസ്ഥാനത്തു വിവിധയിടങ്ങളിലായി ഷവർമ കഴിച്ച് 57 പേർ ആശുപത്രിയിലായെന്ന മാധ്യമ വാർത്തകളും പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് നടപടി.

ADVERTISEMENT

ഭക്ഷ്യസുരക്ഷ, നിലവാരം, നിയമപ്രകാരമുള്ള മറ്റ് ആവശ്യങ്ങൾ എന്നിവ നടപ്പാക്കേണ്ടതും ഉറപ്പാക്കേണ്ടതും ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റിന്റെ ഉത്തരവാദിത്തമാണെന്നു കോടതി പറഞ്ഞു. എല്ലാ പൗരൻമാരെയും പോലെ സംഭവത്തിൽ ഞെട്ടലുണ്ട്. ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പേരിൽ മാത്രമല്ല, ഇത്രയും കർശനമായ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇതെങ്ങനെ സംഭവിച്ചെന്നതും അമ്പരപ്പുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇപ്പോൾ തീരുമാനത്തിലെത്താവുന്ന ഘട്ടത്തിൽ അല്ലെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.

വിഷയത്തിന് ആധാരമായത് കേരളത്തിൽ പ്രചാരം നേടിയ ഭക്ഷണമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ ജാഗ്രതയോടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചാൽ മാത്രമേ, ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ ആപ്തവാക്യമായ ‘സുരക്ഷിതമായ ഭക്ഷണം ആരോഗ്യകരമായ ജീവിതത്തിന്’ എന്നതിന് യഥാർഥമായ അർഥം കൈവരൂയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

ADVERTISEMENT

English Summary: Kerala High Court take Suo moto case in Shawarma food poisoning case