പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചില്ല; പ്രവർത്തനം തുടങ്ങാനാകാതെ മുനമ്പം ജുഡീഷ്യൽ കമ്മിഷൻ
കൊച്ചി∙ പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കാത്തതിനാൽ, മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടങ്ങാനായില്ല. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെയാണ് സർക്കാർ കമ്മിഷനായി നിയോഗിച്ചിരിക്കുന്നത്. 3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ്

കൊച്ചി∙ പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കാത്തതിനാൽ, മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടങ്ങാനായില്ല. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെയാണ് സർക്കാർ കമ്മിഷനായി നിയോഗിച്ചിരിക്കുന്നത്. 3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. പരിഗണനാ വിഷയങ്ങൾ കിട്ടിയാൽ മാത്രമേ അന്വേഷണം നടത്താൻ കഴിയൂ. ജനങ്ങൾ കമ്മിഷനോട് സഹകരിക്കും എന്നാണ് പ്രതീക്ഷ. സർക്കാരിന്റെ സഹകരണവും വേണം. മൂന്നു മാസമാണ് സർക്കാർ സമയം തന്നിരിക്കുന്നത്. കമ്മിഷൻ സർവേ നടത്തില്ല. സർവേയ്ക്ക് പ്രസക്തിയില്ല. ഭൂമിയുടെ അവകാശ രേഖകൾ പരിശോധിക്കും. സർവേ നടത്തേണ്ടതുണ്ടെങ്കിൽ റവന്യൂ വകുപ്പിനെ അറിയിക്കും. മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ പറഞ്ഞു.
മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.